Wednesday 07 April 2021 02:27 PM IST : By സ്വന്തം ലേഖകൻ

നിസ്സാരം!!! കോഹ്‌ലിയെ എടുത്തു പൊക്കി അനുഷ്ക: വിഡിയോ പങ്കുവച്ച് താരം: ഏറ്റെടുത്ത് ആരാധകർ

anushka

വിരാട് കോഹ്‌ലിയെ എടുത്തുപൊക്കുന്ന വിഡിയോയുമായി അനുഷ്ക ശർമ. Did I do it ? എന്ന കുറിപ്പോടെയാണ് താരം വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ഭാര്യയും അഭിനേത്രിയുമായ അനുഷ്ക ശർമയും ആരാധകരുടെ പ്രിയതാരദമ്പതികളാണ്.

രസകരമായ നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. ഒരു ഷൂട്ടിനിടെയുള്ളതാണ് വിഡിയോ എന്നാണ് സൂചന.