Monday 14 September 2020 10:04 AM IST : By സ്വന്തം ലേഖകൻ

‘എന്റെ ലോകം മുഴുവൻ ഒരൊറ്റ ഫ്രെയിമിൽ’! ഗർഭകാലം ആസ്വദിച്ച് അനുഷ്ക: കമന്റുമായി കോഹ്‌ലിയും

anushka

ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് അനുഷ്ക ശർമ–വിരാട് കോഹ്‌ലി ദമ്പതികൾ. കഴിഞ്ഞ മാസമാണ് ഇരുവരും അച്ഛനമ്മമാരാകാൻ പോകുന്നുവെന്ന വാർത്ത പുറത്തുവിട്ടത്. ഗർഭിണിയായ അനുഷ്കയെ വിരാട് ചേർത്തുപിടിച്ചു നിൽക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു സന്തോഷ വാർത്ത താരങ്ങൾ ആരാധകരെ അറിയിച്ചത്.

ഇപ്പോഴിതാ, ഗർഭകാലം ആസ്വദിക്കുന്ന തന്റെ ഏറ്റവും പുതിയ ചിത്രം അനുഷ്ക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതും അതിന് കോഹ്‌ലി നൽകിയ കമന്റുമാണ് വൈറൽ.

‘നിങ്ങളിൽ ജീവന്റെ സൃഷ്ടി അനുഭവിക്കുന്നതിനേക്കാൾ യഥാർഥവും വിനീതവുമായ മറ്റൊന്നുമില്ല’ എന്നാണ് ചിത്രം പങ്കുവച്ച് അനുഷ്ക കുറിച്ചത്. ‘എന്റെ ലോകം മുഴുവൻ ഒരൊറ്റ ഫ്രെയിമിൽ’ എന്നാണ് ഇതിന് കോഹ്‌ലി കമന്റിട്ടത്.