Wednesday 11 December 2019 03:42 PM IST : By സ്വന്തം ലേഖകൻ

‘നിങ്ങളെ മനസിലാക്കുന്ന ഒരാളെ നൽകി ദൈവം നിങ്ങളെ അനുഗ്രഹിക്കുമ്പോൾ...’! രണ്ടാം വിവാഹ വാർഷികം: സന്തോഷം പങ്കുവച്ച് വിരാടും അനുഷ്കയും

anushaka

വിവാ വാർഷിക ദിനത്തിൽ മനോഹരമായ ഇൻസ്റ്റഗ്രാം കുറിപ്പും ചിത്രവും പങ്കുവച്ച് അനുഷ്ക ശർമയും വിരാട് കോഹ്ലിയും. ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയുടെയും ബോളിവുഡ് നടി അനുഷ്ക ശർമയുടെയും രണ്ടാം വിവാഹ വാർഷികമാണ് ഇന്ന്.

മറ്റൊരാളെ സ്നേഹിക്കുകയെന്നത് ദൈവത്തിന്റെ മുഖം കാണുക എന്നതാണ് എന്ന വിക്ടർ ഹ്യൂഗോയുടെ വാക്കുകൾ കടമെടുത്താണ് അനുഷ്ക തന്റെ കുറിപ്പ് തുടങ്ങിയത്. പ്രണമെന്നത് വെറുമൊരു വികാരം മാത്രമല്ല, അതിനെക്കാൾ വളരെ കൂടുതലാണ്. അതൊരു വഴികാട്ടിയും തുണയും സത്യത്തിലേക്കുള്ള പാതയുമാണ്. ഞാനത് കണ്ടെത്തിയതിൽ ഭാഗ്യവതിയാണെന്ന് താരം കുറിച്ചു.

വിരാട് കോഹ്ലിയും മനോഹരമായൊരു പ്രണയചിത്രം പോസ്റ്റ് ചെയ്താണ് സന്തോഷം പങ്കുവച്ചത്. യഥാർഥത്തിൽ പ്രണയം മാത്രമേയുളളൂ, മറ്റൊന്നുമില്ല. ഓരോ ദിവസവും നിങ്ങളെ മനസിലാക്കുന്ന ഒരാളെ നൽകി ദൈവം നിങ്ങളെ അനുഗ്രഹിക്കുമ്പോൾ നിങ്ങൾക്ക് ഒരു തോന്നൽ മാത്രമേയുള്ളൂ, നന്ദി എന്നാണ് വിരാട് കുറിച്ചത്.

2017 ഡിസംബർ 11 ന് ഇറ്റലിയിൽ വച്ചായിരുന്നു കോഹ്ലി-അനുഷ്ക വിവാഹം.