Monday 24 June 2019 01:02 PM IST : By സ്വന്തം ലേഖകൻ

നട്ടപ്പാതിരയ്ക്ക് ചേട്ടനെ വിളിച്ചുണർത്തി പിറന്നാൾ സദ്യ, കൂടെയൊരു സ്നേഹ സമ്മാനവും; അനുശ്രീയുടെ സർപ്രൈസ്

anusree

ഉറങ്ങുകയായിരുന്ന ചേട്ടനെ നട്ടപ്പാതിരയ്ക്ക് വിളിച്ചുണർത്തി അനുശ്രീയുടെ അഡാർ പിറന്നാൾ സർപ്രൈസ്. തീർന്നില്ല കഥ, അർധരാത്രി തന്നെ ഒന്നാന്തരമൊരു പിറന്നാൾ സദ്യയും കിടിലനൊരു സമ്മാനവും ഈ കുഞ്ഞു പെങ്ങൾ ചേട്ടനും ചേട്ടത്തിയമ്മയ്ക്കുമായി കാത്തുവച്ചിട്ടുണ്ടായിരുന്നു. ഒരിക്കലും മറക്കാനാകാത്ത പിറന്നാൾ സർപ്രൈസിന്റെ കഥ അനുശ്രീ തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്.

a3
a4

‘പിറന്നാൾ ആണെന്ന് കരുതി രാത്രി 12മണിക്ക് ഉറക്കത്തിൽ നിന്ന് എല്ലാരേം എണീപ്പിച്ചു ഒരു സദ്യ കൊടുത്താൽ എങ്ങനെയിരിക്കും ?? ആങ്ങളയ്ക്ക് ഇങ്ങനെയൊക്കെ പണി കൊടുക്കുന്നതല്ലേ ഒരു രസം ...’–അനുശ്രീ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

a2

ചേട്ടന്റെ സുഹൃത്തുക്കളേയും അടുത്തബന്ധുക്കളേയും അനുശ്രീ പിറന്നാൾ ആഘോഷത്തിന് വിളിച്ചിരുന്നു. സദ്യ നൽകി പണികൊടുത്ത അനുശ്രീ ചേട്ടന് വിലമതിക്കാനാകാത്ത മറ്റൊരു സമ്മാനം കൂടി നൽകി. ഒരു ആഡംബര ബൈക്ക്.

a1

എന്തായാലും ചേട്ടന്റെ പിറന്നാൾ ദിനത്തിൽ ഒരിക്കലും മറക്കാനാകാത്ത നിമിഷങ്ങൾ സമ്മാനിച്ചിരിക്കുകയാണ് ഇൗ അനുജത്തി. പെങ്ങന്മാരായാൽ ഇങ്ങനെ വേണമെന്നും എല്ലാവർക്കും മാതൃകയാണ് ഈ കുടുംബമെന്നും ആരാധകർ ചിത്രത്തിനു താഴെ അഭിപ്രായപ്പെട്ടു.

a5