Thursday 19 November 2020 11:33 AM IST : By സ്വന്തം ലേഖകൻ

മധുരക്കാരി ബൊമ്മിയാകാൻ നേരിട്ട വെല്ലുവിളികൾ ; അപർണ ബാലമുരളിയുടെ സൊററെയ് പോട്ര് വിശേഷങ്ങൾ

apap

സൂര്യയുടെ പുതിയ ചിത്രം ‘സൊററെയ് പോട്ര്’ മികച്ച വിജയം നേടി തമിഴ് സിനിമാലോകത്തിന് പുത്തൻ ഉണർവ് നൽകിയിരിക്കുകയാണ്. എന്നാൽ തമിഴ് പ്രേക്ഷകർക്കു മാത്രമല്ല മലയാളികൾക്കും സിനിമകൊണ്ട് ഏറെ അഭിമാനിക്കാനുള്ള കാരണണമായത് അപർണാ ബാലമുരളിയുടെ ബൊമ്മി എന്ന നായികാ കഥാപാത്രത്തിന്റെ മികവാണ്. നായകന് മികച്ച പിന്തുണകൊടുക്കുന്ന സ്ട്രോങ്ങായ നായികാ കഥാപാത്രത്തെ ഏറെ മികവോടെയാണ് അപർണ അവതരിപ്പിച്ചത്. മധുര ഭാഷ പഠിച്ചതും, ഒരുക്കത്തിലും പ്രകടത്തിലും ബോൾഡായ ബൊമ്മിയായതിന് നേരിട്ട് ബുദ്ധിമുട്ടുകളും അപർണ പങ്കുവയ്ക്കുകയാണ് ആമസോൺ വിഡിയോയിൽ.

കോവിഡ് കാലത്ത് സിനിമയ്ക്ക മുഴുവനായും നേരിടേണ്ടി വന്ന വീഴ്ചയിൽ നിന്നും , ഏറെ സന്തോഷിക്കാൻ പറ്റിയൊരു വിജയത്തിന്റെ കഥയാണ് സൊററെയ് പോട്ര്. ഒടിടി റിലീസുകളായ പല സിനിമകളും രണ്ടഭിപ്രായങ്ങളുമായി തർക്കമുണ്ടാക്കിയപ്പോൾ സുധാ കൊങ്കാരയുടെ സൊററെയ് പോട്രിനെക്കുറിച്ച് മികച്ച അഭിപ്രായങ്ങൾ മാത്രമാണ് ഇല്ലായിടത്ത് നിന്നും ലഭിക്കുന്നത്. കൂറേക്കാലങ്ങൾക്ക് ശേഷം സൂര്യയുടെ വന്പൻ തിരിച്ചുവരിവിനൊപ്പം ആമസോൺ പ്രൈമിന് ഒടിടി റിലീസിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ ലഭിച്ച സിനിമകളിൽ ഒന്നുമായി സൊററെയ് പോട്ര്.

Tags:
  • Movies