Saturday 02 February 2019 07:01 PM IST : By സ്വന്തം ലേഖകൻ

‘ഈ വാർത്ത 99 ശതമാനവും തെറ്റാണെന്ന് ഞാൻ വിശ്വസിക്കുന്നു’; ആര്യയുടെ വിവാഹവാർത്തയിൽ പ്രതികരിച്ച് അബർനദി

abarnathi-arya-mmm

വധുവിനെ കണ്ടെത്താനായി ‘എങ്ക വീട്ടു മാപ്പിളൈ’ എന്ന റിയാലിറ്റി ഷോ നടത്തി വിവാദം സൃഷ്‌ടിച്ച നടനാണ് ആര്യ. പരിപാടിയുടെ ഫൈനലിൽ എത്തിയ മൂന്ന് പെൺകുട്ടികളിൽ ഒരാളെയും അന്ന് വധുവായി തിരഞ്ഞെടുത്തിരുന്നില്ല. പിന്നീട് അറിയിക്കാം എന്ന് പറഞ്ഞു ഒഴിഞ്ഞുമാറുകയായിരുന്നു താരം. ഇപ്പോൾ മത്സരം കഴിഞ്ഞു ഒരു വർഷം പിന്നിട്ടിട്ടും പെൺകുട്ടികളുടെ കാര്യത്തിൽ ഒരു തീരുമാനവും  ആയില്ല. അതുമാത്രമല്ല ഇപ്പോൾ മറ്റൊരു വിവാഹത്തിന് നടൻ തയാറെടുക്കുന്നതായാണ് പുതിയ വിവരങ്ങൾ.  

പുതുമുഖ നടി സയേഷുമായുള്ള ആര്യയുടെ വിവാഹ വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ നടനെതിരെ തമിഴ്‌നാട്ടിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ‘എങ്ക വീട്ട് മാപ്പിളൈ’ എന്ന റിയാലിറ്റി ഷോ തന്നെയാണ് ആര്യയ്ക്ക് വിനയായത്. 16 മത്സരാർഥികളുമായി തുടങ്ങിയ ഷോയിലെ വിജയിയെ ആര്യ വിവാഹം കഴിക്കുമെന്നായിരുന്നു പരിപാടിയിൽ പറഞ്ഞിരുന്നത്. എന്നാൽ ഷോയുടെ അവസാനം കൃത്യമായൊരു മറുപടി പറയാതെ ആര്യ ഒഴിഞ്ഞുമാറുകയായിരുന്നു. ഇപ്പോൾ ഒരാളെ തിരഞ്ഞെടുത്താൽ മറ്റുള്ളവർക്കു വേദനയാകുമെന്നു പറഞ്ഞാണ് താരം പിന്മാറുന്നത്. 

abarna-aar

ഷോയിൽ ഏറ്റവുമധികം പിന്തുണ ലഭിച്ച മത്സരാർഥിയായിരുന്നു അബർനദി. ഷോയിൽ നിന്ന് പുറത്തുപോയിട്ടും ആര്യയേ മാത്രമേ വിവാഹം ചെയ്യൂ എന്ന നിലപാടെടുത്തതും വാർത്തകളിൽ ഇടം നേടാൻ കാരണമായി. ഇപ്പോൾ നടി സയേഷുമായുള്ള ആര്യയുടെ വിവാഹ വാര്‍ത്ത പുറത്തുവരുമ്പോൾ എല്ലാവരും ആരാഞ്ഞതും അബർനദിയുടെ അഭിപ്രായമായിരുന്നു. ഇപ്പോഴിതാ അബർനദിയുടെ പ്രതികരണവും എത്തി.

"ചാനൽ ഷോയ്ക്ക് ശേഷവും ഞാൻ ആര്യയുമായി അടുത്ത സൗഹൃദം പുലർത്തുന്നുണ്ട്. അദ്ദേഹം അന്നത്തേതുപോലെ തന്നെയാണ് ഇപ്പോഴും പെരുമാറുന്നത്. സ്വഭാവത്തിൽ പോലും ഒരു മാറ്റവും തോന്നിയിട്ടില്ല. നേരിട്ട് കാണാൻ കഴിയുന്നില്ലെങ്കിലും ഫോണിൽ മിക്കപ്പോഴും മെസേജ് ചെയ്യാറുണ്ട്. ഇതൊരു സത്യമായ വാർത്തയല്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അദ്ദേഹം ട്വീറ്റ് ചെയ്യട്ടെ എന്നാൽ മാത്രമാണ് ഞാൻ ഇക്കാര്യം വിശ്വസിക്കൂ. അതിനുശേഷം ഞാൻ പ്രതികരിക്കും. ഈ വിഷയവുമായി ബന്ധപ്പെട്ട് ഞാൻ ആര്യയെ വിളിച്ചാൽ ഇതൊക്കെ വെറും ഗോസിപ്പ് മാത്രമാണെന്നെ പറയൂ. വാർത്തയുടെ സത്യസന്ധമായ വിവരം അറിയണമെങ്കിൽ നിങ്ങൾ സയേഷയെ വിളിക്കണം. അവർ രണ്ടുപേരും സിനിമകളുടേതായ തിരക്കുകളിലാണ്. ഈ വിവാഹവാർത്ത 99 ശതമാനവും തെറ്റാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.’’- അബർനദി പറയുന്നു.‍‍