Wednesday 24 November 2021 11:33 AM IST : By സ്വന്തം ലേഖകൻ

ഉർവശിയുടെ ‘അപ്പത്ത’ തുടങ്ങി: ആദ്യ ഷോട്ട് മുതലമട റെയിൽവേ സ്റ്റേഷനിൽ

urvashi

ഉർവശി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രിയദർശന്റെ തമിഴ് ചിത്രം ‘അപ്പത്ത’ തുടങ്ങി. മുതലമട റെയിൽവേസ്റ്റേഷനിലാണ് ഷൂട്ടിങ് തുടങ്ങിയത്.

പൊള്ളാച്ചിയാണ് ‘അപ്പത്ത’യുടെ പ്രധാന ലൊക്കേഷൻ. മോഹൻലാലിന്റെ ഭാര്യാ സഹോദരൻ സുരേഷ് ബാലാജി, ജോർജ് പയസ് എന്നിവർ ചേർന്നുള്ള വൈഡ് ആങ്കിൾ ക്രിയേഷനാണ് ‘അപ്പത്ത’ നിർമിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം – പ്രിയദർശൻ.

മമ്മൂട്ടി നായകനായ ‘മേഘം’, ദിലീപ് നായകനായ ‘വെട്ടം’ എന്നീ ചിത്രങ്ങളിൽ മുതലമട റെയിൽവേസ്റ്റേഷനെ ഫ്രെയിമിലാക്കിയ പ്രിയദർശന് ഇഷ്ട ലൊക്കേഷനാണിവിടം.