Friday 20 July 2018 11:33 AM IST : By സ്വന്തം ലേഖകൻ

സൂപ്പർ ക്യൂട്ടായി മുത്തച്ഛനൊപ്പം ആരാധ്യ; ആഷ് പങ്കുവച്ച ചിത്രത്തിന് എത്ര ലൈക്ക്?

aradhya-amithabh67

ഐശ്വര്യ റായ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ട മുത്തച്ഛന്റെയും പേരക്കുട്ടിയുടെയും സൂപ്പർ ക്യൂട്ട് ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്. മുത്തച്ഛൻ അമിതാഭ് ബച്ചനെ സ്നേഹത്തോടെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ചു നിൽക്കുന്ന ആരാധ്യയാണ് ഫോട്ടോയിലെ സൂപ്പർതാരം. മനോഹരമായ ചിത്രത്തിന് ആഷ് നൽകിയിരിക്കുന്ന അടിക്കുറിപ്പ്  "London love" എന്നാണ്.

ഐശ്വര്യയും മകളും പാരീസിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. "ജനാലയിലൂടെ കണ്ട കാഴ്ചകള്‍" എന്ന അടിക്കുറിപ്പോടെ ഫ്രാൻസിന്റെ ലോകകപ്പ് ആഘോഷങ്ങളുടെ ചിത്രങ്ങൾ ഐശ്വര്യാ റായ് പങ്കുവച്ചിരുന്നു. അവിടെനിന്നും അവധിയാഘോഷങ്ങൾക്കായി ലണ്ടനിലെത്തിയ ഇവർക്കൊപ്പം അഭിഷേകും, അമിതാഭ് ബച്ചനും മറ്റ് കുടുംബാംഗങ്ങളും ലണ്ടനിലെത്തി.