Thursday 23 May 2019 01:13 PM IST : By സ്വന്തം ലേഖകൻ

‘ഞാൻ എത്ര വോട്ടിനു മുന്നേറുന്നു?’; അർണബിനോട് സണ്ണി ലിയോണിന്റെ രസികൻ ചോദ്യം! വൈറൽ

sunny-arnab

രാജ്യം മുഴുവൻ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ചൂടിൽ ഇരിക്കുമ്പോൾ ചിരിപ്പിച്ച് ഗ്ലാമർ താരം സണ്ണി ലിയോണിന്റെ ട്വീറ്റ്. ‘ഞാൻ എത്ര വോട്ടിനു മുന്നേറുന്നു’ എന്നായിരുന്നു സണ്ണിയുടെ രസികൻ ചോദ്യം. സണ്ണിയുടെ ചോദ്യത്തിന് കാരണക്കാരനായത് ചാനൽ അവതാരകൻ അർണബ് ഗോസ്വാമിയും.

അർണബിന്റെ നാക്ക് പിഴവാണ് സണ്ണി ലിയോൺ ഏറ്റെടുത്തതും വൈറലാക്കിയതും. പഞ്ചാബിലെ ഗുർദാസ്പൂരിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥിയായ സണ്ണി ഡിയോളിന്റെ പേരാണ് ചാനൽ ചർച്ചയ്ക്കിടെ അർണബ് മാറ്റിപ്പറഞ്ഞത്. സംഭവം ചർച്ചയായതോടെ വാർത്ത സണ്ണി ലിയോണിന്റെ കാതിലും എത്തി. ഇതോടെയാണ് ട്വീറ്റുമായി നടി എത്തിയത്.

ഭൂരിപക്ഷം എത്രയെന്ന സണ്ണിയുടെ കുസൃതി ചോദ്യത്തിന് താഴെ ആയിരക്കണക്കിന് ആളുകളാണ് പ്രതികരണവുമായി എത്തുന്നത്. തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷത്തിലേക്ക് അടുക്കുകയാണ് നടൻ സണ്ണി ഡിയോൾ.