Friday 04 January 2019 04:47 PM IST : By സ്വന്തം ലേഖകൻ

സ്വയംഭോഗത്തെക്കുറിച്ച് അർച്ചന കവിക്കു പറയാനുള്ളത്; ചർച്ചകൾക്കു വഴിമരുന്നിട്ട് ബ്ലോഗെഴുത്ത്

archana

നടി മാത്രമല്ല ഒന്നാന്തരമൊരു ബ്ലോഗർ കൂടിയാണ് അർച്ചന കവി. വിവിധ വിഷയങ്ങളിൽ അർച്ചന പങ്കുവയ്ക്കുന്ന പല ബ്ലോഗുകളും  ചർച്ചകൾക്കും സോഷ്യൽമീഡിയയിൽ വഴിവയ്ക്കാറുണ്ട്. അത്തരമൊരു ഞെട്ടിപ്പിക്കുന്ന വിഷയം ബ്ലോഗ് രൂപത്തിൽ സോഷ്യൽ മീഡിയക്കു മുന്നിലേക്ക് വച്ചിരിക്കുകയാണ്  അർച്ചന കവി. സ്വയംഭോഗത്തെക്കുറിച്ചാണ് അർച്ചനയുടെ തുറന്നു പറച്ചിൽ. സ്വയംഭോഗത്തെ കുറിച്ച് ഭർത്താവിന്റെ സുഹൃത്തുക്കൾക്കൊപ്പം നടത്തിയ ചർച്ചയും തുറന്നുപറച്ചിലുകളുമാണ് ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്നത്.

‘എന്റെ കാഴ്ചപ്പാടിലുള്ള സംഭവമാണ് പറയുന്നത്’ എന്ന ആമുഖത്തോടെയാണ് ചർച്ചകളെക്കുറിച്ച് അർച്ചന പറഞ്ഞു തുടങ്ങുന്നത്. ‘ഏതു സംഭവത്തിനും മൂന്നു കാഴ്ചപ്പാടുകളുണ്ടാകും. ഒന്ന് എന്റേതും രണ്ടാമത്തെ നിന്റേതും മൂന്നാമത്തേത് യാഥാർഥ്യവും. ഈ സംഭവം എന്റെ കാഴ്ചപ്പാടിലൂടെയാണ് വിവരിക്കുന്നത്’ അർച്ചനയുടെ ബ്ലോഗിന്റെ ആമുഖം ഇങ്ങനെ.

മിനിസ്ക്രീനിലെ പൃഥ്വിരാജ്, മംമ്തയുടെ നായകൻ, അനുശ്രീയുടെ ‘കാമുകൻ’! റെയ്ജന്റെ ജീവിതത്തിലെ ‘ഡെഡ് ലൈൻ ട്വിസ്റ്റ്’ ഇങ്ങനെ

അമ്മയുടെ മുഖച്ഛായയുള്ള ഭാര്യയെ തൊട്ടശുദ്ധമാക്കാത്ത ഭർത്താവ്; ലൈംഗികബന്ധത്തിലെ തടസവും, പരിഹാരവും

ആരോ ഉടുത്ത് ഉപേക്ഷിച്ച സാരിയണി‍ഞ്ഞ് വാസുകി; ലാളിത്യത്തെ നെഞ്ചേറ്റി സോഷ്യൽമീഡിയ–വിഡിയോ

‘ആമ്പിളയായിരുന്താ വണ്ടിയ തൊട്രാ, പാക്കലാം’; ഹർത്താലുകാരെ വിറപ്പിച്ച് തമിഴ്നാട് എസ്.ഐ ; കൈയ്യടി–വിഡിയോ

‘രോഗങ്ങൾക്ക് അറിയില്ലല്ലോ ഹർത്താലാണെന്ന്? അവരെന്നെ കാത്തിരിക്കും’; 17 കിലോമീറ്റർ ആശുപത്രിയിലേക്ക് സൈക്കിൾ ചവിട്ടി ഡോക്ടർ

വിചിത്രമായ സ്ഥലങ്ങളിൽ വച്ചു സ്വയംഭോഗം ചെയ്ത അനുഭവങ്ങൾ സുഹൃത്തുക്കൾ ലാഘവത്തോടെ പറയുന്നതു കേട്ടു അസ്വസ്ഥതയല്ല, മറിച്ച് അദ്ഭുതം തോന്നിയെന്നു അർച്ചന പറയുന്നു. എത്ര കൂളായാണ് പുരുഷന്മാർ ഇത്തരം കാര്യങ്ങൾ പങ്കുവയ്ക്കുന്നതെന്ന് അർച്ചന നിരീക്ഷിക്കുന്നു. ഇത്തരം ചർച്ചകളിൽ പുരോഗമനവാദിയായ സ്ത്രീയെ പ്രതിനിധീകരിക്കുന്ന ഒരാളെന്ന നിലയിൽ ‘കൂൾ’ ആയി ഇരിക്കേണ്ടി വന്നെന്നും അർച്ചന സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ആൺസുഹൃത്തുക്കളുടെ തുറന്നുപറച്ചിലുകൾക്കൊടുവിൽ എല്ലാവരും അർച്ചനയുടെ അനുഭവം കേൾക്കാൻ കാത്തിരിക്കുന്നിടത്താണ് ബ്ലോഗ് അവസാനിക്കുന്നത്. ഒരു സ്ത്രീയും പുരുഷനും ഈ വിഷയത്തെക്കുറിച്ചു തുറന്നു സംസാരിക്കുന്നത് ഒരിക്കലും കേട്ടിട്ടു പോലുമില്ലെന്ന് അർച്ചന പറയുന്നു. പുരുഷൻമാർ വളരെ ലാഘവത്തോടെ എടുക്കുന്ന ഈ കാര്യം സ്ത്രീകൾക്ക് ഇപ്പോഴും വിലക്കപ്പെട്ട കനിയാണ്. ആർത്തവത്തെക്കുറിച്ച് വാ തോരാതെ സംസാരിക്കാൻ തനിക്കു കഴിയുമെങ്കിലും ഈ വിഷയത്തിൽ എന്തു പറയുമെന്നത് ഒരിക്കലും ആലോചിച്ചിട്ടു പോലുമില്ലെന്ന് അർച്ചന തുറന്നു പറയുന്നു.

ബ്ലോഗിന്റെ അടുത്ത ഭാഗം എപ്പോൾ പ്രസിദ്ധീകരിക്കുമെന്നാണ് ആരാധകരുടെ ചോദ്യം. വലിയൊരു ആകാംക്ഷയിൽ ബ്ലോഗ് നിറുത്തിയത് വല്ലാത്തൊരു തീരുമാനമായിപ്പോയെന്നും ചിലർ പറയുന്നു. എന്തായാലും ബ്ലോഗിന്റെ അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് അർച്ചനയുടെ ആരാധകർ.