Thursday 18 April 2019 06:53 PM IST : By സ്വന്തം ലേഖകൻ

കൂട്ടുകാരിയ്ക്ക് കിടിലൻ പിറന്നാൾ സമ്മാനവുമായി അർച്ചന; പൊന്നുപോലെ നോക്കുമെന്ന് രഞ്ജിനി!

ranjini-archana

റിയാലിറ്റി ഷോയിലൂടെ ഉറ്റ സുഹൃത്തുക്കളായവരാണ് സീരിയൽ താരം അർച്ചന സുശീലനും അവതാരക രഞ്ജിനി ഹരിദാസും. ഇപ്പോഴിതാ പ്രിയ കൂട്ടുകാരിക്ക് ഉഗ്രനൊരു പിറന്നാൾ സമ്മാനം നൽകിയിരിക്കുകയാണ് അർച്ചന. കിടിലൻ സർപ്രൈസ് നൽകി സുന്ദരനൊരു നായ്ക്കുട്ടിയെയാണ് രഞ്ജിനിയ്ക്ക് സമ്മാനമായി നൽകിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് രഞ്ജിനി പുതിയ അതിഥിയുടെ വിശേഷം ആരാധകരുമായി പങ്കുവച്ചത്.

അര്‍ച്ചനയുടെ വളർത്തു നായ്ക്കളായ അപ്പുവിന്റെയും ഗുജിബൂവിന്റെയും കുഞ്ഞിനെയാണ് രഞ്ജിനിയ്ക്ക് സമ്മാനിച്ചത്. നാലു കുട്ടികളിൽ ഒന്നുമാത്രമാണ് ജീവനോടെ അവശേഷിച്ചതെന്നും ബെൻ‍ജി എന്നാണ് ഇവന്റെ പേരെന്നും രഞ്ജിനി കുറിപ്പിൽ പറയുന്നു.

‘‘ഇന്ന് ഇവനെന്റെ കുടുംബത്തിന്റെ ഭാഗമാണ്. ഇതൊരു വലിയ ഉത്തരവാദിത്തമാണെന്ന് എനിക്കറിയാം. പക്ഷേ, ഞാനിത് ഏറ്റെടുക്കാൻ തയാറാണ്. അർച്ച്... നീ ജീവനായി കരുതുന്ന ഇവന്റെ സുരക്ഷിത ഇടമായി എന്നെയും എന്റെ വീടും പരിഗണിച്ചതിനു നന്ദി. ഇവനെ പൊന്നു പോലെ നോക്കുമെന്ന് ഞാൻ വാക്ക് തരുന്നു. കുറച്ചു മുൻപ് തരുന്ന ജന്മദിന സമ്മാനമാണെന്ന് അര്‍ച്ച് എന്നോടു പറഞ്ഞു. എന്നാൽ ഇത് അതിലും അപ്പുറമാണ്. രണ്ടാമതും എന്റെ പാരന്റിങ് സ്കിൽ പുറത്തെടുക്കാന്‍ സമയമായിരിക്കുന്നു.’’– രഞ്ജിനി പറയുന്നു.