Friday 02 November 2018 04:31 PM IST : By സ്വന്തം ലേഖകൻ

ടോയ് കാറിൽ, സ്‌റ്റൈലിഷ് ഗറ്റപ്പിൽ ‘കുട്ടി അസിൻ’; സോഷ്യൽ മീഡിയയിൽ വൈറലായി അരിന്റെ ക്യൂട്ട് ചിത്രങ്ങൾ

a2

താരങ്ങളെക്കാൾ താരമക്കളുടെ വിശേഷങ്ങളറിയാനാണ് ആരാധകർക്ക് കൂടുതൽ താത്പര്യം. കുട്ടിത്താരങ്ങളുടെ ചിത്രങ്ങൾക്കും വിശേഷങ്ങൾക്കും വലിയ സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ. ചുരുങ്ങിയ കാലത്തിനിടെ ബോളിവുഡിലുൾപ്പടെ താരനായികയായി വളർന്ന്, വിവാഹത്തോടെ സിനിമ വിട്ട മലയാളത്തിന്റെ സ്വന്തം അസിന്റെ മകള്‍ അരിനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. അസിന്‍–രാഹുൽ ശർമ്മ ദമ്പതികൾക്ക് മകൾ പിറന്നത് മുതൽ കുഞ്ഞു രാജകുമാരിയെ കാണാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകർ. കഴിഞ്ഞ ദിവസം, ഒന്നാം പിറന്നാൾ ദിനത്തിലാണ് അസിനും രാഹുൽ ശർമ്മയും മകളുടെ ചിത്രം ആദ്യമായി പുറത്തുവിട്ടത്. അസിന്റേയും രാഹുലിന്റേയും പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർത്താണ് കുഞ്ഞിന് അരിൻ എന്ന് പേരിട്ടത്. ഒരു വർഷം മകളെ കാമറക്കണ്ണുകൾക്ക് പിടികൊടുക്കാതെ അസിനും രാഹുലും ഒളിപ്പിച്ച് വെച്ചു.

ഇപ്പോൾ അരിന്റെ മനോഹരമായ കുറച്ച് ചിത്രങ്ങൾ കൂടി പുറത്തു വന്നിരിക്കുന്നു. ഒരു ടോയ് കാറിൽ ഇരിക്കുന്ന കുഞ്ഞ് അരിന്റെ ക്യൂട്ട് ചിത്രങ്ങൾക്ക് ആരാധകരേറെയാണ്. അസിൻ തന്നെയാണ് ഈ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. നടിയും അസിന്റെ അടുത്ത സുഹൃത്തുമായ രവീണാ ടണ്ഠൻ സമ്മാനിച്ച ടോയ് കാറാണത്. വെള്ള നിറത്തിലുള്ള ഈ സൂപ്പർ കാർ ആസ്വദിച്ച് ഓടിക്കുകയാണ് ‘കുട്ടി അസിൻ’.

a1

പിറന്നാൾ ആഘോഷങ്ങളുടെ തിമിർപ്പിൽ നിൽക്കുന്ന അരിന്റെ ഒരു മനോഹര ചിത്രമാണ് ആദ്യമായി ലോകം കണ്ടത്. പിങ്ക് ഫ്രോക്കിൽ രാജകുമാരിയെപ്പോലെ ക്യൂട്ടായ അരിന്റെ ചിത്രം പെട്ടെന്ന് വൈറലായി. ആരാധകർ കാത്തുകാത്തിരുന്ന ഒരു ചിത്രമായിരുന്നു അത്.