Thursday 04 March 2021 03:28 PM IST : By സ്വന്തം ലേഖകൻ

ഐ.ടി തട്ടിപ്പിന്റെ കഥയുമായി അര്‍ജുന്‍ ആൻഡ് അനു! കാജല്‍ അഗര്‍വാള്‍ വീണ്ടും: ടൈറ്റിൽ പോസ്റ്റർ എത്തി

arjun

കാജല്‍ അഗര്‍വാളും വിഷ്ണു മാഞ്ചുവും പ്രധാന വേഷത്തിലെത്തുന്ന മൊസഗല്ലുവിന്റെ മറ്റു ഭാഷകളിലെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. അനു&അര്‍ജുന്‍ എന്നാണ് തമിഴിലും കന്നടയിലും ഹിന്ദിയിലും ചിത്രത്തിന്റെ പേര്. അര്‍ജുന്‍ & അനു എന്ന പേരിലാണ് മലയാളത്തില്‍ ചിത്രമെത്തുന്നത്. കാജല്‍ അഗര്‍വാളും വിഷ്ണു മാഞ്ചുവും ബോളിവുഡ് താരം സുനില്‍ ഷെട്ടിയുമാണ് ചിത്രത്തിന്റെ പുതിയ പോസ്റ്ററിലുള്ളത്. അമേരിക്കന്‍ സംവിധായകന്‍ ജെഫ്രി ചിന്‍ ഒരുക്കുന്ന ചിത്രം അമേരിക്കയില്‍ നടന്ന കുപ്രസിദ്ധ ഐ.ടി തട്ടിപ്പിനെ കുറിച്ചാണ് പറയുന്നത്. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. വിഷ്ണു തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ആക്ഷന്‍ പാക്കഡ് ആയ ത്രില്ലറായിരിക്കും ചിത്രമെന്നാണ് സൂചനകള്‍. ചിത്രം മാര്‍ച്ച് 18നാണ് തിയേറ്ററുകളിലെത്തുന്നത്. പി. ആർ. ഒ ആതിര ദിൽജിത്ത്.