Tuesday 27 October 2020 10:49 AM IST : By സ്വന്തം ലേഖകൻ

‘ഇപ്പോള്‍ എല്ലാവരുടേയും മുഖത്തൊരു തിളക്കമുണ്ട്, ചിരു വീണ്ടും വന്നു’! ചെറുമകനെ കണ്ട സന്തോഷത്തിൽ അർജുൻ: വിഡിയോ

arjun

മേഘ്ന രാജിനെയും കു‍ഞ്ഞിനെയും സന്ദർശിച്ച് നടൻ അർജുൻ. അര്‍ജുന്റെ സഹോദരിയുടെ മക്കളാണ് ചിരഞ്ജീവി സർജയും ധ്രുവ് സർജയും.

‘20 വര്‍ഷത്തിന് ശേഷമാണ് ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരു കുഞ്ഞതിഥി എത്തിയത്. ചിരു പുനര്‍ജനിച്ചത് പോലെ തോന്നുന്നു എന്നാണ് കുടുംബത്തിലുള്ളവരെല്ലാം പറഞ്ഞത്. ചിരുവിന്റെ വിയോഗത്തിൽ എല്ലാവരും ഒരുപോലെ വേദനിച്ചിരുന്നു. ഇന്നിപ്പോള്‍ എല്ലാവരുടേയും മുഖത്തൊരു തിളക്കമുണ്ട്. ചിരു ഇപ്പോള്‍ വീണ്ടും വന്നു. ആ സന്തോഷമാണ് എല്ലാവരുടേയും മുഖത്ത്...’.– ചിരുവിന്റെ മകനെ കണ്ടതിന്റെ സന്തോഷം താരം മാധ്യമങ്ങളോടു പങ്കുവച്ചതിങ്ങനെ.

കുഞ്ഞിന്റെ ജനന സമയത്ത് അര്‍ജുന്‍ തമിഴ്‌നാട്ടിലായിരുന്നു. ചിരുവിനെപ്പോലെ തന്നെയുണ്ട് മകനെന്നായിരുന്നു അര്‍ജുന്റെ മകൾ ഐശ്വര്യ സര്‍ജ പറഞ്ഞത്. ചിരു പോയെന്ന് വിശ്വസിക്കാനാവുന്നിലെന്നും ഇപ്പോഴും മിസ് ചെയ്യുന്നുണ്ടെന്നും താര പുത്രി പറയുന്നു.