Monday 22 October 2018 11:25 AM IST : By സ്വന്തം ലേഖകൻ

ഹരിശ്രീ അശോകന്റെ മകൻ അർജുൻ വിവാഹിതനാകുന്നു; വിവാഹനിശ്ചയ വിഡിയോ

arjun

മറ്റൊരു താരപുത്രൻ കൂടി വിവാഹപ്പന്തലിലേക്ക്. നടൻ ഹരിശ്രീ അശോകന്റെ മകനും യുവതാരവുമായ അർജുൻ അശോകന്റെ വിവാഹനിശ്ചയം കഴിഞ്ഞു. തമ്മനം സ്വദേശിയായ നിഖിതയാണ് വധു. ഇൻഫോ പാർക്കിൽ ഉദ്യോഗസ്ഥയാണ് നിഖിത.

ഞായയറാഴ്ചയായിരുന്നു വിവാഹനിശ്ചയ ചടങ്ങുകൾ. ആസിഫ് അലി ഉൾപ്പെടെയുള്ള താരങ്ങളും ചടങ്ങിൽ സന്നിഹിതരായി.

ആസിഫ് അലി നായകനായെത്തിയ ബി.ടെക്ക് എന്ന ചിത്രത്തിലെ വേഷമാണ് അർജുന് കരിയർ ബ്രേക്ക് നൽകിയത്. അടുത്തിയെ പുറത്തിറങ്ങിയ ഫഹദ് ഫാസിൽ–അമൽ നീരദ് ചിത്രം വരത്തനിലും അർജുന് ശ്രദ്ധേയ വേഷമുണ്ടായിരുന്നു. ആസിഫ് അലി നായകനായ മന്ദാരത്തില്‍ നായകന്റെ സുഹൃത്തായും താരമെത്തിയിരുന്നു.