Saturday 16 November 2019 06:12 PM IST : By സ്വന്തം ലേഖകൻ

പ്രേക്ഷകർ നെഞ്ചിലേറ്റിയ ലോലിതനും മണ്ഡോദരിയും ജീവിതത്തിലും ഒന്നിക്കുന്നു; വിവാഹം ഡിസംബറിൽ!

sneha-sreekumar545767

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന മറിമായം സീരിയലിലൂടെ പ്രേക്ഷകർ നെഞ്ചിലേറ്റിയ താരങ്ങളാണ് മണ്ഡോദരിയും ലോലിതനും. ഇപ്പോഴിതാ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട ജോഡിയായ മണ്ഡോദരിയും ലോലിതനും ജീവിതത്തിലും ഒരുമിക്കുന്നു. ലോലിതനായി വേഷമിട്ട നടൻ എസ് പി ശ്രീകുമാറും മണ്ഡോദരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സ്‌നേഹ ശ്രീകുമാറുമാണ് വിവാഹിതരാകുന്നത്.

ഡിസംബർ 11ന് തൃപ്പൂണിത്തുറയിൽ വച്ചാണ് ഇരുവരുടെയും വിവാഹം. ഔദ്യോഗികമായി വിവാഹ വാർത്ത പുറത്തുവിട്ടിട്ടില്ലെങ്കിലും സ്‌നേഹ സ്വന്തം ഫെയ്‌സ്ബുക്കിൽ പങ്കുവച്ച വിഡിയോ ശ്രദ്ധ നേടുകയാണ്. മറിമായത്തിന്റെ ഒരു പഴയ എപ്പിസോഡിൽ ലോലിതനും മണ്ഡോദരിയും തമ്മിലുള്ള ഫോൺ സംഭാഷണമാണ് താരം ഷെയർ ചെയ്തിരിക്കുന്നത്. 

കഥകളിയും ഓട്ടൻതുള്ളലും അഭ്യസിച്ചിട്ടുള്ള സ്നേഹ അമേച്വർ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തേക്കെത്തുന്നത്. മറിമായത്തിലൂടെയാണ് കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയത്. നിരവധി സിനിമകളിലും വേഷമിട്ടിട്ടുണ്ട്. മറിമായത്തിലൂടെ നിരവധി അംഗീകാരങ്ങൾ ശ്രീകുമാറിനെ തേടിവന്നിട്ടുണ്ട്. 25 ഓളം സിനിമകളിലും ശ്രീകുമാർ അഭിനയിച്ചിട്ടുണ്ട്. മെമ്മറീസ് എന്ന പൃഥ്വിരാജിന്റെ സൂപ്പർഹിറ്റ് ചിത്രത്തിൽ ശക്തമായ വില്ലൻ വേഷം അവതരിപ്പിച്ചു കയ്യടിനേടി. നാടകങ്ങളിലും സ്ഥിരം സാന്നിധ്യമായിരുന്നു ശ്രീകുമാർ.

71706817_1940361186109422_521345936664821760_o
Tags:
  • Gossips
  • Movies