Monday 17 May 2021 09:12 AM IST : By സ്വന്തം ലേഖകൻ

അരുൺരാജ കാമരാജിന്റെ ഭാര്യ അന്തരിച്ചു; അരുൺ ചികിത്സയില്‍: ഞെട്ടി തമിഴകം

arunraj-kamaraj

തമിഴിലെ യുവ സംവിധായകനും ഗാനചരയിതാവും നടനും ഗായകനുമായ അരുൺരാജ കാമരാജിന്റെ ഭാര്യ സിന്ദുജ അന്തരിച്ചു. കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അരുണും കോവിഡ് ബാധിതനായി ആശുപത്രിയിൽ ചികിത്സയിലാണ്.

ശിവകാർത്തികേയൻ ചിത്രം ‘കനാ’യുടെ സംവിധായകനാണ് അരുൺരാജ. കബാലിയിലെ ‘നെരുപ്പ് ഡാ’ എന്ന ഗാനം പാടിയിരിക്കുന്നതും അരുൺരാജയാണ്.