Thursday 25 November 2021 02:40 PM IST : By സ്വന്തം ലേഖകൻ

വിസ്മയിപ്പിക്കാൻ വീണ്ടും ‘ആര്യ’: രണ്ടാം സീസണിന്റെ ട്രെയിലർ എത്തി

arya-2

സുസ്‍മിത സെന്നിന്റെ ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ ആര്യ വെബ് സീരീസിന്റെ രണ്ടാം ഭാഗം വരുന്നു. ‘ആര്യ – 2’ ന്റെ ട്രെയിലർ എത്തി. ഡിസ്‍നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് റിലീസ്. രാം മധ്‍വാനി, സന്ദീപ്, മോദി, വിനോദ് റവാത് എന്നിവര്‍ ചേര്‍ന്നാണ് ‘ആര്യ’ സംവിധാനം ചെയ്യുന്നത്. ‘പെനോസ’ എന്ന ഡച്ച് ഡ്രാമ സീരീസിന്റെ റീമേക്കാണ് ‘ആര്യ’.

രാം മധ്വാനിയും അമിത മധ്വാനിയും എൻഡെമോള്‍ ഷൈൻ ഇന്ത്യയുമായി ചേര്‍ന്നാണ് നിര്‍മാണം. ചന്ദ്രചുര്‍ സിംഗ്, ശികന്ദര്‍ ഖേര്‍, അങ്കുര്‍ ഭാട്യ, അലക്സ്, മനിഷ്, ചൗധരി, സുഗന്ധ, പ്രിയഷ ഭരദ്വാജ്, ജയന്ത് ക്രിപലാനി, വികാസ് കുമാര്‍ തുടങ്ങി ഒട്ടേറെ പേര്‍ അഭിനയിക്കുന്നു.