Tuesday 07 April 2020 04:02 PM IST : By സ്വന്തം ലേഖകൻ

ഈ വിഷപ്പാമ്പ് വീണ്ടും വന്നോ എന്ന് യുവാവിന്റെ കമന്റ്! തകര്‍പ്പന്‍ മറുപടിയുമായി ആര്യ

arya

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത തന്റെ ചിത്രത്തിനു താഴെ മോശം കമന്റിട്ട യുവാവിന് തകര്‍പ്പന്‍ മറുപടിയുമായി ആര്യ.
അണ്‍ഫോളോ ചെയ്തിട്ടും ഈ വിഷപ്പാമ്പ് വീണ്ടും വന്നോ എന്ന യുവാവിന്റെ കമന്റിനു, ഓ അണ്‍ഫോളോ ബട്ടണ്‍ വര്‍ക്കാകുന്നില്ല, അത് കഷ്ടമായിപ്പോയി. കുഴപ്പമില്ല എന്റെ ബ്ലോക്ക് ബട്ടണ്‍ നല്ല രീതിയില്‍ പ്രവര്‍ത്തന സജ്ജമാണ് എന്നായിരുന്നു ആര്യയുടെ മറുപടി.


റിയാലിറ്റി ഷോയില്‍ നിന്നു തിരിച്ചെത്തിയ ശേഷം സമൂഹമാധ്യമങ്ങളില്‍ സജീവമാണ് താരം. ഇതിനിടെ നടിക്കു നേരെ ശക്തമായ സൈബര്‍ ആക്രമണവും ഉണ്ട്.


സൈബര്‍ ആക്രമണത്തിന്റെ തെളിവുകള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതിനെതിരെ സൈബര്‍ സെല്ലില്‍ പരാതിപ്പെട്ടിട്ടുണ്ടെന്നും ആര്യ തുറന്ന് പറഞ്ഞിരുന്നു.