Friday 15 March 2019 10:48 AM IST : By സ്വന്തം ലേഖകൻ

സാരിയിൽ സയേഷ സുന്ദരി മണവാട്ടി, പ്രൗഢിയോടെ ആര്യ; വിവാഹ സൽക്കാര വിഡിയോ

arya1

തെന്നിന്ത്യൻ സിനിമാലോകവും ആരാധകരും ആകാംക്ഷയോടെ ഉറ്റുനോക്കിയ വിവാഹമായിരുന്നു ആര്യ–സയേഷ ജോഡികളുടേത്. സോഷ്യൽ മീഡിയ അടക്കം ആഘോഷമാക്കിയ വിവാഹമേളത്തിനു ശേഷം ചെന്നൈയിൽ ഈ സ്വപ്നജോഡികളുടെ വിവാഹ സത്കാരവും നടന്നിരിക്കുകയാണ്. സാരിയിൽ അതിസുന്ദരിയായി സയേഷ എത്തിയപ്പോൾ സ്യൂട്ടിൽ പ്രൗഢിയോടെയാണ് ആര്യ പ്രത്യക്ഷപ്പെട്ടത്.

arya-4
arya-5
arya-3

തമിഴ് സിനിമാരംഗത്തെ പ്രമുഖർ വിരുന്നിനെത്തി. സംവിധായകൻ എ.എൽ. വിജയ്, ഭരത്, ശാന്തനു തുടങ്ങിയവർ ദമ്പതികൾക്ക് ആശംസകൾ അർപ്പിക്കാനെത്തി.

arya-2
arya-1

മാര്‍ച്ച് 9, 10 ദിവസങ്ങളിലായി ഹൈദരാബാദില്‍ വച്ചായിരുന്നു താരവിവാഹം. വിവാഹത്തിന് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു പങ്കെടുത്തത്.

വിവാഹത്തിന് മുന്നോടിയായി മാര്‍ച്ച് 9 ന് സംഗീത് ചടങ്ങുകള്‍ നടത്തിയിരുന്നു. ബോളിവുഡ് താരങ്ങളായ സഞ്ജയ് ദത്ത്, ആദിത്യ പഞ്‌ജോലി, സൂരജ് പഞ്‌ജോലി, അഞ്ജൂ മഹേന്ദ്രൂ, നടി സെറീന വഹാബ്, സൂര്യ, കാർത്തി, അല്ലു അര്‍ജുന്‍ തുടങ്ങി നിരവധി താരങ്ങളാണ് സംഗീത് ചടങ്ങില്‍ പങ്കെടുത്തത്.