Friday 15 October 2021 09:54 AM IST : By സ്വന്തം ലേഖകൻ

ജയിലിലെ ഭക്ഷണം വേണ്ട, കഴിക്കുന്നത് ബിസ്ക്കറ്റും വെള്ളവും മാത്രം: ജാമ്യാപേക്ഷയിൽ ഒക്ടോബർ 20ന് വിധി

aryan

ലഹരിമരുന്ന് കേസിൽ ജയിലിലായ ആര്യൻ ഖാന് ജയിലിലെ ഭക്ഷണങ്ങൾ ഇഷ്ടമാകുന്നില്ലെന്നും കഴിക്കുന്നത് ബിസ്ക്കറ്റും വെള്ളവും മാത്രമാണെന്നും റിപ്പോർട്ട്.

ആര്യൻ ഖാൻ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ്. വ്യാഴാഴ്ച വരെ ആര്യൻ ക്വാറന്റീനിലായിരുന്നു. ഇത് പൂർത്തിയായതോടെ സാധാരണ സെല്ലില്ലേക്ക് മാറ്റി.

ആര്യൻ ഖാൻ സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടായിരുന്നെന്നാണ് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) പറയുന്നത്. മുംബൈ സെഷൻസ് കോടതിയിൽ ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നതിനിടെയാണ് എൻസിബി ഇക്കാര്യം വ്യക്തമാക്കിയത്.

ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച വാദം പൂർത്തിയായി. ഒക്ടോബർ 20ന് വിധി പറയും. അടുത്ത അഞ്ചു ദിവസത്തേക്ക് കോടതി അവധിയായതിനാലാണ് വിധി ഒക്ടോബർ 20ലേക്ക് മാറ്റിയത്.