Wednesday 24 April 2019 11:27 AM IST : By സ്വന്തം ലേഖകൻ

ആഹാരം കഴിക്കാനാകാതെ ആശുപത്രിയിലാണെങ്കിലും വോട്ട് ചെയ്യാനെത്തി! ആശ ശരത്തിന്റെ അച്ഛന് കയ്യടിച്ച് സോഷ്യൽ മീഡിയ

asha

ആശുപത്രിക്കിടക്കയിൽ നിന്ന് രോഗത്തിന്റെ അവശതകൾ വകവയ്ക്കാതെയാണ് നടിയും നർത്തകിയുമായ ആശ ശരത്തിന്റെ അച്ഛൻ വിഎസ് കൃഷ്ണന്‍കുട്ടി നായര്‍ പെരുമ്പാവൂരിൽ വോട്ട് ചെയ്യാനെത്തിയത്. ഇതിന്റെ വിഡിയോ ആശ ഫെയ്സ്ബുക്കിൽ പങ്കു വച്ചത് ഇരു കൈയും നീട്ടിയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

കഴിഞ്ഞ 10 ദിവസമായി ആഹാരം കഴിക്കാതെ ആശുപത്രിയില്‍ അഡ്മിറ്റാണ് ആശയുടെ അച്ഛൻ. 82 വയസ്സുകാരനായ അദ്ദേഹം പക്ഷേ നിര്‍ബന്ധപൂര്‍വം വോട്ടു ചെയാനിറങ്ങുകയായിരുന്നു.

വോട്ട് ചെയ്യാന്‍ പോകുന്നു എന്ന് പറയുമ്പോള്‍ അച്ഛന്റെ മുഖത്ത് കാണുന്ന ആവേശവും സന്തോഷവുമാണ് 10 മില്ലിലിറ്റര്‍ വെള്ളം മാത്രം കഴിച്ചു തുടങ്ങിയ അച്ഛന് ഡോക്ടര്‍ പ്രത്യേകാനുമതി നല്‍കാനുള്ള കാരണമെന്നും ആശ കുറിച്ചു.