Thursday 22 October 2020 05:11 PM IST : By സ്വന്തം ലേഖകൻ

നൃത്തത്തിനായ് ഗ്ലോബൽ പ്ലാറ്റ്ഫോം ഒരുക്കി ആശാ ശരത്ത് ; ഓൺലൈനിലൂടെ ലോകത്തെവിടെയും ഡാൻസ് അഭ്യസിക്കാം

asga

നൃത്തലോകത്തിന് പുത്തൻ ചിറകുകൾ ഒരുക്കാനായ് ആശാ ശരത്ത്. ഓൺലൈൻ പ്ലാറ്റ്ഫോമിലുടെ ലോകത്തേത് കോണിലുള്ളവർക്കും ന‍‍ൃത്തം അഭ്യസിക്കാനായി ആശ ശരത്ത് ഗ്ലോബൽ പ്ലാറ്റ്ഫോം തുടങ്ങിയിരിക്കുകയാണ്. ആശാ ശരത്തിന്റെ കൈരളികലാകേന്ദ്രത്തിന്റെ സേവനങ്ങൾ ,അവരുടെ കരിക്കുലം എന്നിവ ഓൺലൈനായി പഠിപ്പിക്കാനായാണ് ഇത്തരമൊരു പുത്തൻ ആശയം മുൻപോട്ട് കൊണ്ടുവന്നിരിക്കുന്നത്. സൂപ്പർതാരം മോഹൻലാൽ അദ്ദേഹത്തിന്റെ ഫെയ്സ്ബുക് പേജിലൂടെയാണ് പ്ലാറ്റ്ഫോം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.

Tags:
  • Movies