Thursday 23 May 2019 10:45 AM IST : By സ്വന്തം ലേഖകൻ

കുറുമ്പു കാട്ടി ഹയ, വല്യേട്ടനായി ആദം; സദസിനെ കയ്യിലെടുത്ത് ആസിഫിന്റെ ചക്കരക്കുട്ടികൾ

asif-ali

രണ്ട് ചക്കരകുട്ടികളുടെ കളിചിരികളും കൊഞ്ചലും കണ്ട് സോഷ്യൽ മീഡിയയുടെ മനസു നിറഞ്ഞിരിക്കുകയാണ്. ആസിഫ് അലിയുടെ പൊന്നോമനകളായ ആദവും ഹയയും ആണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിലെ താരങ്ങൾ. വിജയ് സൂപ്പറും പൗർണമിയും എന്ന സിനിമയുടെ വിജയാഘോഷ ചടങ്ങുകൾക്കിടെയാണ് ഈ ക്യൂട്ട് ബേബീസ് കളം നിറഞ്ഞത്.

സ്റ്റേജിലെത്തിയ ആസിഫിന്റെ കൈപിടിച്ചെത്തിയ മക്കളായ ആദവും ഹയയും അവിടെയെത്തിയ താരങ്ങളേക്കാള്‍ മിന്നിത്തിളങ്ങി. അച്ഛന്റെ വിരൽത്തുമ്പു പിടിച്ചാണ് ആദം സ്റ്റേജിലെത്തിയത്. പുറകെ കുഞ്ഞ് ഹയായും എത്തി. ആസിഫ് പുരസ്കാരങ്ങൾ കൊടുക്കുമ്പോഴെക്കെയും ഒരോ കുറുമ്പുകാട്ടി വല്ല്യേട്ടനും ഹയായും സ്റ്റേജിലാകമാനം ഒാടി നടക്കുയായിരുന്നു. പുരസ്കാരങ്ങൾ കൊടുക്കുമ്പോഴും ആസിഫിന്റെ ശ്രദ്ധ മക്കളിൽ തന്നെയായിരുന്നു. ഇടയ്ക്ക് വേദിയിലേയ്ക്ക് തിരികെപ്പോയ മകളെ തിരികെ വിളിച്ച് തനിക്കൊപ്പം സ്റ്റേജിൽ നിർത്തുന്ന കരുതലുള്ള അച്ഛനായി ആസിഫ്.

as1

ഒട്ടുമിക്ക പരിപാടികളിലും ആസിഫിനൊപ്പം ഈ കുരുന്നുകളേയും കാണാറുണ്ട്. ആദം പലപ്പോഴും അല്പം നാണത്തോടെ വാപ്പയ്ക്കു പിന്നിലൊളിച്ചെങ്കിലും ഹയക്കുട്ടി സദസിനെ കൈയ്യിലെടുക്കുക തന്നെ ചെയ്തു. പിന്നീട് സ്റ്റേതിലെത്തിയ കുഞ്ചാക്കോ ബോബന്‍ ഹയക്കുട്ടിയെ കോരിയെടുത്ത് കൊഞ്ചിക്കുന്നതും കാണാം.

വിഡിയോ കാണാം