Thursday 30 July 2020 03:05 PM IST : By സ്വന്തം ലേഖകൻ

നടൻ അശുതോഷ് ഭക്രെ ആത്മഹത്യ ചെയ്തു! ഞെട്ടിത്തരിച്ച് സിനിമാ ലോകം

asuthosh

മറാത്തി നടൻ അശുതോഷ് ഭക്രെ ആത്മഹത്യ ചെയ്തു. മുംബൈ, മറാത്ത് വാഡ ഗണേഷ് നഗർ പ്രദേശത്തെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 32 വയസ്സായിരുന്നു. ബുധനാഴ്ച രാത്രി ഉറങ്ങാൻ മുറിയിൽ പോയ താരത്തെ വ്യാഴാഴ്ച രാവിലെ മാതാപിതാക്കളാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

മറാത്തി നടി മയൂരി ദേശ്മുഖാണ് അശുതോഷിന്റെ ഭാര്യ.

അശുതോഷ് വിഷാദത്തിലായിരുന്നുവെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് ഷൂട്ടിങ് നിർത്തി വച്ചതോടെ സാമ്പത്തികമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.