Monday 11 January 2021 09:59 AM IST : By സ്വന്തം ലേഖകൻ

20 വർഷമായി തളർന്നു കിടക്കുന്നു, ചികിത്സാ ചെലവിനായി കേണ് ബാബു! നായകന്റെ അവസ്ഥ കണ്ട് കണ്ണീരോടെ ഭാരതിരാജയും: വിഡിയോ

babu

ഭാരതിരാജ സംവിധാനം ചെയ്ത്, 1991–ൽ പുറത്തിറങ്ങിയ ‘എൻ ഉയിർ തോഴൻ’ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ ശ്രദ്ധേയനായ നായകനാണ് ബാബു. ‘എൻ ഉയിർ തോഴൻ’ന്റെ തിരക്കഥയും ബാബുവിന്റെതായിരുന്നു.

പക്ഷേ, ഇപ്പോൾ ബാബുവിന്റെ ജീവിതം ദുരിതക്കയത്തിലാണ്. മാനസര വാഴ്ത്തുങ്കളെന്‍ എന്ന സിനിമയിലെ സ്റ്റണ്ട് രംഗത്തിൽ ഡ്യൂപ്പില്ലാതെ അഭിനയിക്കുന്നതിനിടെ, നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ ബാബു‌ കഴിഞ്ഞ 20 വർഷമായി തളർന്നു കിടപ്പിലാണ്. അടുത്തിടെ ബാബുവിനെ കാണാൻ ഭാരതിരാജ എത്തിയതിന്റെ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഈ വിഡിയോ ആരുടെയും കണ്ണ് നനയ്ക്കും.

ചികിൽസയ്ക്ക് പണമില്ലാതെ ബാബു കേഴുകയാണ്. ബാബു കരഞ്ഞ് പറയുന്നത് കേട്ട് ഭാരതിരാജയുടെ കണ്ണുകളും നിറഞ്ഞൊഴുകി. ബാബുവിനായി സഹായം തേടി നിരവധിപേരാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

‌പെരുംപുള്ളി, തായമ്മ തുടങ്ങിയ സിനിമകളിലും ബാബു അഭിനയിച്ചിരുന്നു. 2004–ൽ രാധ മോഹൻ സംവിധാനം ചെയ്ത പ്രകാശ് രാജ് ചിത്രം സ്മൈൽ പ്ലീസിന് വേണ്ടി സംഭാഷണം ഒരുക്കിയിരുന്നു. പക്ഷേ ചിത്രം പുറത്തുവന്നില്ല.