Friday 22 March 2019 03:02 PM IST : By സ്വന്തം ലേഖകൻ

കാക്കയുടെയും കുറുക്കന്റെയും കഥ പറഞ്ഞ് കുട്ടി ശിവാനി! വൈറലായി ഒരു ക്യൂട്ട് വിഡിയോ

shivani-new

ജനപ്രിയ ടെലിവിഷൻ പരമ്പരയിലെ കുട്ടിക്കുറുമ്പി ശിവാനി മലയാളികൾക്കിപ്പോള്‍ സ്വന്തം വീട്ടിലെ കുട്ടിയാണ്. പ്രേക്ഷകരുടെ മുന്നിൽ വളർന്ന ഈ കുഞ്ഞു മിടുക്കി തനിമയാര്‍ന്ന അഭിനയം കൊണ്ടും സംസാരശൈലി കൊണ്ടും വലിയ ആരാധകപിന്തുണ നേടിക്കഴിഞ്ഞു. ശിവാനിയുടെ യഥാര്‍ത്ഥ പേരും ശിവാനി എന്നു തന്നെ.

ഇപ്പോൾ സമൂഹമാധ്യമങ്ങൾ ആഘോഷമാക്കുന്നത് ശിവാനിക്കുട്ടിയുടെ ഒരു പഴയ വിഡിയോയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ശിവാനിയുടെ ഈ മനോഹര വിഡിയോ ഇതിനോടകം വൈറലാണ്. രണ്ട് വയസുള്ളപ്പോള്‍ ശിവാനി പറഞ്ഞ ഒരു കാക്കയുടെയും കുറുക്കന്റെയും കഥയാണ് വിഡിയോയിൽ. നിഷ്കളങ്കവും കൗതുകകരവുമാണ് ശിവാനിയുടെ കഥ പറച്ചിൽ. ഭാവവ്യത്യാസങ്ങള്‍ വരുത്തിക്കൊണ്ടുള്ള, കുട്ടിത്താരത്തിന്റെ കുസൃതി നിറഞ്ഞ കഥ പറച്ചില്‍ കാഴ്ചക്കാരുടെ കണ്ണും കാതും മനസും നിറയ്ക്കും.