Wednesday 21 July 2021 02:32 PM IST : By സ്വന്തം ലേഖകൻ

‘എ.ആർ റഹ്മാന്‍ ആരാണ്, എനിക്കറിയില്ല’! വീണ്ടും വിവാദ പരാമർശവുമായി ബാലയ്യ

balakrishna

വീണ്ടും വിവാദ പരാമർശവുമായി തെലുങ്ക് താരം നന്ദമുരി ബാലകൃഷ്ണ. സംഗീത സംവിധായകൻ എ ആർ റഹ്മാനെതിരെ വിവാദ പരാമർശം നടത്തിയാണ് ബാലയ്യ ഇപ്പോൾ വെട്ടിലായിരിക്കുന്നത്.

‘എ.ആർ റഹ്മാന്‍ ആരാണ്, എനിക്കറിയില്ല, അങ്ങനൊരാൾ അവാർഡ് നേടിയെന്ന് കേട്ടിട്ടുണ്ട്. ഇത്തരം അവാർഡുകളൊക്കെ എന്റെ അച്ഛൻ എൻ.ടി.ആറിന്റെ കാലിലെ നഖത്തിന് സമാനമാണ്’ എന്നാണ് ഒരു പ്രദേശിക ചാനലിന് നൽകിയ അഭിമുഖത്തിൽ തെലുങ്കിലെ സൂപ്പർതാരം പറഞ്ഞത്.

ബാലയ്യയുടെ വാക്കുകൾ ഇതിനോടകം ചർച്ചയാണ്. വലിയ പ്രതിഷേധമാണ് റഹ്മാന്റെ ആരാധകർ സോഷ്യൽ മീഡിയയിൽ ഉയർത്തുന്നത്.