Wednesday 21 August 2019 12:13 PM IST : By സ്വന്തം ലേഖകൻ

ട്രോളൻമാര്‍ അങ്ങോട്ട് മാറി നിന്നേ! വൻ മേക്കോവറിൽ ബാലയ്യ: ഏറ്റെടുത്ത് ആരാധകർ

bala-new

തെലുങ്കിലെ സൂപ്പർതാരമാണ് നന്ദമൂരി ബാലകൃഷ്ണ. പക്ഷേ, മലയാളികൾക്ക് ബാലയ്യയെ പരിചയം ട്രോളുകളിലൂടെയാണ്. ബാലയ്യയുടെ സിനിമാ പ്രകടനങ്ങളുടെ ട്രോൾ വിഡിയോകൾക്ക് മലയാളി പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ്. ഇപ്പോഴിതാ, ബാലയ്യയുടെ തകർപ്പൻ മേക്കോവർ ആരാധകർക്കിടയിൽ തരംഗമാകുന്നു. കഴിഞ്ഞ ദിവസം ബാലകൃഷ്ണയുടെ പുത്തന്‍ മേക്കോവറിലുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

പുതിയ ചിത്രത്തിന് വേണ്ടിയാണ് ബാലകൃഷ്ണയുടെ മാറ്റം. കെ.എസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൊണാല്‍ ചൗഹാന്‍, വേദിക എന്നിവരാണ് മറ്റു താരങ്ങള്‍.

തെലുങ്കിലെ താര ചക്രവർത്തിയായിരുന്ന എൻ.ടി.ആറിന്റെ മകനായ ബാലകൃഷ്ണ തെലുങ്കിലെ വിലയേറിയ താരങ്ങളിലൊരാളാണ്.