Thursday 19 November 2020 12:54 PM IST : By സ്വന്തം ലേഖകൻ

നായകന്റെ കൈ തട്ടി മാറ്റി, ഫോൺ വലിച്ചെറിഞ്ഞു! എല്ലാം അങ്കിൾ എന്ന വിളിക്ക് ? ബാലകൃഷ്ണയുടെ വിഡിയോ

balayya

തെലുങ്ക് സൂപ്പർതാരം നന്ദമുരി ബാലകൃഷ്ണയെ അങ്കിൾ എന്നു വിളിച്ച് പുലിവാല് പിടിച്ച് യുവനടൻ.

സേഹരി എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്യുന്ന ചടങ്ങിലേയ്ക്ക് മുഖ്യാതിഥിയായി വിളിച്ച ബാലകൃഷ്ണയെ ചടങ്ങിനിടെ ചിത്രത്തിലെ യുവനടൻ ‘അങ്കിൾ’ എന്നുവിളിച്ച് അഭിസംബോധന ചെയ്തത് താരത്തിന് രസിച്ചില്ല.

‘അങ്കിൾ’ എന്നു കേട്ടതും ബാലകൃഷ്ണയുടെ മുഖഭാവം മാറി. നടൻ ഉടൻ തന്നെ ‘സോറി സർ, ബാലകൃഷ്ണ’ എന്നു മാറ്റിവിളിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ചടങ്ങിലുടനീളം ബാലകൃഷ്ണ അസ്വസ്ഥനായിരുന്നു.

ചടങ്ങിനിടെ തനിക്ക് ഫോൺ കോൾ വന്നപ്പോള്‍ ഫോൺ പോക്കറ്റിൽ നിന്നെടുത്ത് വലിച്ചെറിഞ്ഞും പോസ്റ്റർ റിലീസ് ചെയ്യുന്നതിനിടെ തനിക്കരികിലായി നിന്ന നായകനടന്റെ കൈ പോസ്റ്ററിൽ നിന്നു തട്ടിമാറ്റിയും താരം ചടങ്ങിലാകെ പുകിലുകൾ സൃഷ്ടിച്ചു.

കോവിഡ് പ്രതിസന്ധികൾക്കിടെ ഷൂട്ടിങ് തിരക്കുകളിൽ നിന്ന് അകന്ന് വീട്ടിൽ തന്നെയായിരുന്ന താരം എട്ടുമാസങ്ങൾക്കുശേഷമാണ് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്.