കൈതി, വിക്രം, ലിയോ എന്നീ ചിത്രങ്ങളിലൂടെ സംവിധായകന്‍ ലോകേഷ് കനകരാജ് ഒരുക്കിയ എൽ സി യു യൂണിവേഴ്സിൽ രാഘവ ലോറൻസ് നായകനാകുന്ന ചിത്രവും. ലോകേഷിന്റെ കഥയിൽ ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന ‘ബെൻസ്’ എന്ന ചിത്രത്തിലൂടെയാണ് രാഘവ ലോറൻസിന്റെ എൽ സി യു എൻട്രി. ലോറൻസിന്റെ പിറന്നാളിനോടനുബന്ധിച്ച് ചിത്രത്തിന്റെ ക്യാരക്ടർ ടീസർ എത്തി. ലോകേഷ് കനകരാജിന്റെ സാന്നിധ്യമാണ് ടീസറിന്റെ ഹൈലൈറ്റ്. ചിത്രത്തിന്റെ നിർമാണ പങ്കാളിയുമാണ് ലോകി.
ലോകേഷിന്റെ നിര്‍മ്മാണ കമ്പനിയായ ജി സ്‌ക്വാഡുമായി സഹകരിച്ച് പാഷന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയാണ് ചിത്രം നിര്‍മിക്കുന്നത്.