Monday 13 July 2020 02:47 PM IST : By സ്വന്തം ലേഖകൻ

ശിവണ്ണയുടെ പിറന്നാൾ ദിനത്തിൽ ‘ഭജറംഗി – 2 ’ ടീസർ! മാസ് ഗെറ്റപ്പിൽ ഭാവനയും

bhagrangi

കന്നട സൂപ്പർ സ്റ്റാർ ശിവരാജ് കുമാർ നായകനാകുന്ന ബിഗ്ബജറ്റ് ചിത്രം ‘ഭജറംഗി – 2’ വിന്റെ ടീസർ എത്തി. മലയാളികളുടെ പ്രിയ താരം ഭാവനയും ചിത്രത്തിലുണ്ട്. ശിവരാജ് കുമാറിന്റെ പിറന്നാൾ ദിനത്തിലാണ് ടീസർ അണിയറക്കാർ പുറത്തു വിട്ടത്.

ജയണ്ണ ഫിലിംസിന്റെ ബാനറിൽ ജയണ്ണ, ഭോഗേന്ദ്ര എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. സ്വാമി ജെ ഗൗഡയാണ് ഛായാഗ്രഹണം. 2013–ൽ പ്രദർശനത്തിനെത്തിയ ഫാന്റസി ആക്ഷൻ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ബജറംഗി. കോവിഡ് പ്രതിസന്ധി മൂലം ചിത്രീകരണം പൂർത്തിയാക്കാൻ അണിയറക്കാർക്ക് സാധിച്ചിട്ടില്ല. എ.ഹർഷയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.