Saturday 14 May 2022 10:51 AM IST : By സ്വന്തം ലേഖകൻ

ഭാവന ആദ്യമായ് ഇരട്ട വേഷത്തിൽ, കഥ യഥാർഥ സംഭവം: ‘പിങ്ക് നോട്ട്’ ഒരുങ്ങുന്നു

bhavana

തന്റെ പുതിയ കന്നഡ ചിത്രം ‘പിങ്ക് നോട്ട്’ ൽ ഭാവന ഇരട്ട വേഷത്തിൽ. ജി.എന്‍ രുദ്രേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജാസി ഗിഫ്റ്റ് ആണ് സംഗീതമൊരുക്കുന്നത്. മെയ് 11ന് ചിത്രീകരണം ആരംഭിച്ചു. ആദ്യമായാണ് ഭാവന ഇരട്ടവേഷത്തിലെത്തുന്നത്.

ഒരേ പോലുള്ള ഇരട്ട സഹോദരിമാരെയാണ് താന്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നും കുടുംബ ബന്ധങ്ങളുടെ വൈകാരികതയും ഉദ്ദ്വേഗജനകമായ നിമിഷങ്ങളും ഉള്ള തിരക്കഥയായത് കൊണ്ടാണ് ഈ ചിത്രത്തിന്റെ ഭാഗമാവാന്‍ തീരുമാനിച്ചതെന്നും ഭാവന പറഞ്ഞു.

യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞു.