Monday 11 November 2019 03:12 PM IST : By സ്വന്തം ലേഖകൻ

ബിബിൻ ജോർജിന്റെ കുഞ്ഞുവാവയ്ക്ക് മാമോദീസ; ആശംസയർപ്പിച്ച് ചലച്ചിത്ര താരങ്ങൾ! (വിഡിയോ)

baptism8899hh

നടനും തിരക്കഥാകൃത്തുമായ ബിബിൻ ജോർജിന്റെ മകളുടെ മാമോദീസ ചടങ്ങ് കൊച്ചിയിൽ നടന്നു. സിനിമാരംഗത്തെ നിരവധി പ്രമുഖരാണ് ആശംസകൾ അർപ്പിച്ച് ചടങ്ങിനെത്തിയത്. നടി നമിത പ്രമോദ്, നാദിർഷ, മാനസ, ധർമജൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, അജയ് വാസുദേവ് തുടങ്ങി നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു.

മാലിപ്പുറം സ്വദേശിനി ഫിലോമിന ഗ്രേഷ്മയാണ് ബിബിന്റെ ജീവിതസഖി. 2018 മേയ് 20 ന് കറുത്തേടം സെന്റ് ജോർജ് പള്ളിയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞ ജൂണിലാണ് ഇരുവർക്കും പെൺകുഞ്ഞ് ജനിക്കുന്നത്. മിഴി എന്നാണ് കുഞ്ഞിന്റെ പേര്. വിഡിയോ കാണാം; 

Tags:
  • Movies