Monday 21 May 2018 10:55 AM IST : By സ്വന്തം ലേഖകൻ

ബിബിൻ ഗ്രേഷ്മയ്ക്കു മിന്നു ചാർത്തി, സാക്ഷിയായി മലയാള സിനിമയിലെ താരങ്ങൾ

bibin-m-d

തിരക്കഥാകൃത്തും നടനുമായ ബിബിന്‍ ജോർജിന്റെ വിവാഹത്തിന് വൻ താരനിര. മാലിപ്പുറം സ്വദേശിനി ഫിലോമിന ഗ്രേഷ്മയെ ബിബിൻ മിന്നു ചാർത്തുന്നതിന് സാക്ഷ്യം വഹിക്കാൻ എത്തിയത് മലയാള സിനിമയിലെ പ്രമുഖർ. ഞായറാഴ്ച കറുത്തേടം സെന്റ് ജോർജ് പള്ളിയിൽ വച്ചു നടന്ന ചടങ്ങിൽ ദിലീപും പിഷാരടിയും വിഷ്ണു ഉണ്ണികൃഷ്ണനും റാഫിയും പ്രയാഗ മാർട്ടിനും അടക്കം മലയാള സിനിമയിലെയും മിമിക്ര രംഗത്തെയും ഒട്ടുമിക്ക പേരും എത്തി. എം.എ ഹിന്ദി രണ്ടാംവർഷ വിദ്യാർത്ഥിനിയാണ് ഫിലോമിന ഗ്രേഷ്മ. വിവാഹത്തിന്റെ വിഡിയോ ചുവടെ;

1.