Friday 11 January 2019 02:43 PM IST : By സ്വന്തം ലേഖകൻ

മണിരത്നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍’; ബിഗ് ബിയും ഐശ്വര്യയും വീണ്ടുമൊന്നിക്കുന്നു

aiswarya-new

പതിനൊന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനും മരുമകളും താരവുമായ ഐശ്വര്യ റായിയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന കൃതിയെ ആധാരമാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിലാണത്രേ ഇരുവരും കൈകോർക്കുന്നത്. ഐശ്വര്യ കരാറില്‍ ഒപ്പിട്ടതായും വാർത്തകളുണ്ട്.

ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മ്മനെന്ന രാജരാജ ചോളന്‍ ഒന്നാമനെക്കുറിച്ചുള്ള കൃതിയാണ് ‘പൊന്നിയിന്‍ സെല്‍വന്‍’.

ഏഴു വര്‍ഷത്തോളമായി മണിരത്നം ഈ ചിത്രത്തിനായുള്ള ഒരുക്കത്തിലാണ്. 2012 ൽ ആരംഭിക്കാനിരുന്ന ചിത്രം സാമ്പത്തിക പ്രതിസന്ധികൾ കാരണം നീണ്ടുപോകുകയായിരുന്നു.

2008 ല്‍ പുറത്തിറങ്ങിയ ‘സര്‍ക്കാര്‍ രാജ്’ എന്ന ചിത്രത്തിലാണ് ഐശ്വര്യയും ബച്ചനും അവസാനമായി ഒന്നിച്ചത്.