Friday 14 June 2019 02:57 PM IST : By സ്വന്തം ലേഖകൻ

‘നയൻതാരയുടെ അമ്മാവനാകാം, അല്ലെങ്കിൽ രജനിയുടെ കസിൻ’! മുരുഗദോസിനോട് അവസരം ചോദിച്ച് ഹോളിവുഡ് താരം

bill

ഒന്നുകിൽ നയൻതാരയുടെ അമ്മാവനാകണം അല്ലെങ്കിൽ സാക്ഷാൽ രജനികാന്തിന്റെ കസിനാകണം. പറയുന്നത് മറ്റാരുമല്ല, ഹോളിവുഡ് താരം ബില്‍ ഡ്യൂക്ക് ആണ്.

എ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത്, രജനികാന്ത് നായകനും നയൻതാര നായികയുമാകുന്ന ‘ദര്‍ബാര്‍’ എന്ന ചിത്രത്തില്‍ അവസരം ചോദിച്ചാണ് ബില്‍ ഡ്യൂക്കിന്റെ ട്വീറ്റ്.

‘എ.ആര്‍ മുരുഗദോസ്, എനിക്ക് തമിഴ് സംസാരിക്കാന്‍ അറിയില്ല. എന്നിരുന്നാലും എറെക്കാലമായി അമേരിക്കയില്‍ ജീവിക്കുന്ന രജനികാന്തിന്റെ ബന്ധുവായിട്ടോ അല്ലെങ്കില്‍ നയന്‍താരയുടെ അമ്മാവനായിട്ടോ എനിക്ക് അഭിനയിക്കാന്‍ സാധിക്കും. ശ്രീകര്‍ പ്രദാസ്, സന്തോഷ് ശിവന്‍ എന്നിവര്‍ക്ക് എന്നെ ഉള്‍പ്പെടുത്താന്‍ സാധിക്കും. അനിരുദ്ധിന് എല്ലാതാരങ്ങള്‍ക്കും വേണ്ടി ഹിറ്റ് ഗാനങ്ങള്‍ ചിട്ടപ്പെടുത്താന്‍ സാധിക്കും. നിങ്ങള്‍ എന്ത് പറയുന്നു ?’ എന്നാണ് ബില്‍ ഡ്യൂക്കിന്റെ ട്വീറ്റ്.

ബില്‍ ട്യൂക്കിന്റെ ട്വീറ്റ് പങ്കുവച്ച മുരുഗദോസ്, ‘സര്‍, ഇത് താങ്കള്‍ തന്നെയാണോ’ എന്നാണ് ചോദിക്കുന്നത്. ഒരു ഹോളിവുഡ് താരം തന്റെ സിനിമയില്‍ അവസരം ചോദിച്ചത് മുരുഗദോസിന് ഇതുവരെ വിശ്വസിക്കാനായിട്ടില്ല.

കമാന്റോ, പ്രിഡേറ്റര്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് ബില്‍ ഡ്യൂക്ക്.