Thursday 06 January 2022 11:12 AM IST : By സ്വന്തം ലേഖകൻ

‘ചക്ദ എക്സ്പ്രസ്’ ആയി അനുഷ്ക ശർമ: പ്രഖ്യാപന വിഡിയോ എത്തി

anushka

ഇന്ത്യൻ വനിത ക്രിക്കറ്റിലെ തരം ജുലാൻ ഗോസ്വാമിയുടെ ജീവിതകഥ പറയുന്ന ‘ചക്ദ എക്സ്പ്രസ്’ ന്റെ പ്രഖ്യാപന വിഡിയോ എത്തി. അനുഷ്ക ശർമയാണ് നായിക. ഒ.ടി.ടി റിലീസാണ് ചിത്രം.

ക്ലീൻ സ്ലേറ്റ് ഫിലിംസിന്റെ ബാനറിൽ അനുഷ്ക ശർമ നിർമിക്കുന്ന ചിത്രം പ്രോസിത് റോയ് സംവിധാനം ചെയ്യുന്നു. മൂന്ന് വർഷങ്ങൾക്കു ശേഷം അനുഷ്ക അഭിനയിക്കുന്ന സിനിമ കൂടിയാണിത്.