Monday 09 December 2019 10:06 AM IST : By സ്വന്തം ലേഖകൻ

‘അമ്മയ്‌ക്കൊപ്പം ഇസക്കുട്ടൻ’; ക്യൂട്ട് ചിത്രം ഏറ്റെടുത്ത് ചാക്കോച്ചൻ ഫാൻസ്‌!

priya-isa

പ്രിയതാരം കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാഖിന്റെ കുഞ്ഞുവിശേഷങ്ങൾ പോലും കൗതുകത്തോടെ കാതോർക്കുന്നവരാണ് മലയാളികൾ. ഇസയുമായി ബന്ധപ്പെട്ട പുതിയ വിശേഷങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്വീകരണമാണ് ലഭിക്കാറ്. ഇപ്പോഴിതാ അമ്മ പ്രിയയ്‌ക്കൊപ്പമുള്ള ഇസയുടെ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചാക്കോച്ചന്റെ ഫാൻസ്‌ പേജിലാണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. 

isa-pri997

14 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ആദ്യത്തെ കൺമണിയായി ഇസ പിറന്നത്. ഇസയുടെ മാമാദീസാ ചടങ്ങും ആദ്യ ഓണവും ചാക്കോച്ചന്റെ പിറന്നാളുമൊക്കെ വലിയ ആഘോഷത്തോടെയാണ് താരകുടുംബം കൊണ്ടാടിയത്.

Tags:
  • Movies