Wednesday 03 June 2020 11:08 AM IST : By സ്വന്തം ലേഖകൻ

വിഷം കഴിക്കുന്നത് വിഡിയോയിൽ പകർത്തി നടി ചന്ദന ആത്മഹത്യ ചെയ്തു! കാമുകൻ ഒളിവില്‍

chandana

കാമുകൻ വിവാഹത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്ന് കന്നഡ നടിയും അവതാരകയും മോഡലുമായ ചന്ദന ആത്മഹത്യ ചെയ്തു. 29 വയസ്സായിരുന്നു. വിഷം കഴിക്കുന്നത് വിഡിയോയിൽ പകർത്തിയാണ് ചന്ദന കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്.

തന്റെ മരണത്തിന് ഉത്തരവാദി കാമുകനാണെന്നും 5 ലക്ഷത്തോളം രൂപ തന്നിൽ നിന്ന് പലപ്പോഴായി വാങ്ങി ഒടുവിൽ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടപ്പോൾ വിസമ്മതിച്ചുവെന്നും ചന്ദന ആരോപിച്ചു. പകർത്തിയ ദൃശ്യങ്ങൾ മരിക്കുന്നതിന് തൊട്ടുമുൻപ് നടി തന്റെ മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു. ചന്ദന താമസിക്കുന്ന വീട്ടിലെത്തി അവർ രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.

പ്രേരണാകുറ്റത്തിന് കാമുകൻ ദിനേഷിനെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാൾ ഒളിവിലാണ്.