Monday 22 July 2019 12:34 PM IST : By സ്വന്തം ലേഖകൻ

തലയിൽ മദ്യമൊഴിച്ച്, പരിധി വിട്ട് രാംഗോപാൽ വർമ! ആഘോഷത്തിൽ ചാർമിയും: വിമർശനം ശക്തം

charmy

വിവാദമായി സിനിമാ വിജയാഘോഷത്തിന്റെ വിഡിയോ. തന്റെ പുതിയ ചിത്രമായ ‘ഐ സ്മാർട്ട് ശങ്കർ’ വൻ വിജയമായതിന് പ്രശസ്ത തെലുങ്ക് സംവിധായകന്‍ പുരി ജഗന്നാഥ് നടത്തിയ പാർട്ടിയാണ് പരിധി വിട്ടെന്നു സോഷ്യൽ മീഡിയ വിമർശിക്കുന്നത്.

‘ഐ സ്മാർട്ട് ശങ്കർ’ 2ദിവസം കൊണ്ട് 25 കോടി രൂപ ബോക്സ് ഓഫിസില്‍ നേടിയിരിക്കുകയാണ്.

വിജയാഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ നടി ചാര്‍മിയും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു.ചാര്‍മിയുടെയും സഹപ്രവര്‍ത്തകരുടെയും തലയില്‍ ഷാംപെയിന്‍ ഒഴിച്ച് സിനിമയുടെ വിജയത്തില്‍ മതി മറക്കുന്ന സംവിധായകനെയാണ് വിഡിയോയിൽ കാണുക.

പുരി ജഗന്നാഥിന്റെ സുഹൃത്തും ഗുരുവുമായ സംവിധായകന്‍ രാംഗോപാല്‍ വര്‍മയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്തതോടെ രംഗോപാല്‍ വര്‍മയെയും പുരി ജഗന്നാഥിനെയും ചാര്‍മിയെയും വിമര്‍ശിച്ച് പലരും രംഗത്തെത്തി.