Wednesday 01 July 2020 09:53 AM IST : By സ്വന്തം ലേഖകൻ

അമ്മയുടെ മടിയിലിരുന്ന് ചിരിച്ച് പോസ് ചെയ്യുന്ന പ്രിയനായികയെ മനസ്സിലായോ ? കുട്ടിക്കാല ചിത്രം പങ്കുവച്ച് താരം

thapsee

തന്റെ കുട്ടിക്കാല ചിത്രം പങ്കുവച്ച് നടി താപ്സി പന്നു. തന്നെയും സഹോദരി ഷഗുൻ പന്നുവിനെയും അമ്മ മടിയിൽ ഇരുത്തിയ ഒരു ചിത്രമാണ് താപ്സി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം രസകരമായ കുറിപ്പുമുണ്ട്.

അമ്മയുടെ മടിയിൽ തലതാഴ്ത്തി ഗൗരവത്തോടെ ഇരിക്കുന്നു ഷഗുൻ. ഫോട്ടോയ്ക്ക് ചിരിച്ചുകൊണ്ട് പോസ് ചെയ്യുന്നു താപ്സി,

‘ഷഗുന്റെ മുഖത്ത് അവളുടെ സ്ഥിരം ഭാവം. ഷഗുൻ: എന്തിനാണ് എന്റെ ഫോട്ടോ എടുക്കുന്നത്. ഞാൻ: റെഡിയാണ്, എടുത്തോളൂ. അമ്മ: ജീവിതത്തിലും ഫ്രെയിമിലും രണ്ടുപേരെയും കൈകാര്യം ചെയ്യാൻ കഴിഞ്ഞതിന് ആരെങ്കിലും എനിക്ക് ഒരു അവാർഡ് നൽകാമോ’ ? .– തപ്സി ചിത്രത്തിനൊപ്പം കുറിച്ചു.