Thursday 23 June 2022 09:15 AM IST : By സ്വന്തം ലേഖകൻ

ഇരട്ടക്കുട്ടികളുടെ അമ്മയായി: സന്തോഷം പങ്കുവച്ച് ചിന്മയി

chinmayi

തെന്നിന്ത്യൻ ഗായികയും ഡബ്ബിങ് കലാകാരിയുമായ ചിന്മയി ഇരട്ടക്കുട്ടികളുടെ അമ്മയായി. ഒരു മകളും മകനുമാണ്. ധൃപ്ത, ഷർവാസ് എന്നിങ്ങനെയാണ് മക്കൾക്ക് പേരിട്ടിരിക്കുന്നത്. കുടുംബത്തിലേക്ക് പുതിയ അതിഥി എത്തിയ സന്തോഷം ചിന്മയിയും ഭർത്താവ് രാഹുലും ട്വീറ്റ് ചെയ്തു. സഹപ്രവർത്തകരും ആരാധകരും ഇവർക്ക് ആശംസകൾ നേർന്നു.