Thursday 17 January 2019 06:08 PM IST : By സ്വന്തം ലേഖകൻ

കോളേജ് ഡേയിലെ ഡ്രസ് കോഡിനെ ചൊല്ലി വാക്കേറ്റം; വിശിഷ്ടാതിഥിയായ നടനെ പ്രിൻസിപ്പൽ ഇറക്കി വിട്ടു

college-day

കോളേജിലെ ആർട്സ് ഡേ ആഘോഷവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും പ്രിൻസിപ്പലും വിദ്യാർത്ഥികളും തമ്മിൽ അഭിപ്രായ വ്യത്യാസം. ക്ലൈമാക്സിൽ ചടങ്ങിൽ മുഖ്യാതിഥിയായെത്തിയ നടനെ പ്രിൻസിപ്പൽ വേദിയിൽ നിന്നും ഇറക്കിവിട്ടു. വലിയപറമ്പ് ബ്ലോസം ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജിലാണ് സംഭവം. നടനും അവതാരകനുമായ ഡെയ്ന്‍ ഡേവീസിനെയാണ് പ്രിന്‍സിപ്പല്‍ ഇറക്കി വിട്ടത്.

വിദ്യാർത്ഥികളും പ്രിന്‍സിപ്പലും തമ്മില്‍ ഡ്രസ്സ്‌കോഡുമായി ബന്ധപ്പെട്ട വിഷയത്തിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് നടനെ സ്‌റ്റേജില്‍ നിന്നും ഇറക്കി വിട്ടത്. ആഘോഷ ദിവസങ്ങളിൽ പരിപാടികള്‍ക്കെല്ലാം വിദ്യാര്‍ത്ഥികള്‍ വ്യത്യസ്ത തീമിലുള്ള വസ്ത്രം ധരിച്ച് എത്താറുണ്ട്. എന്നാല്‍ ഇത് പ്രിന്‍സിപ്പല്‍ നേരത്തെ തന്നെ വിലക്കിയിരുന്നു. ഇത്തരം ഡ്രസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ കോളേജിലേക്ക് എത്തിയാല്‍ അതിഥിയെ ക്യാംപസിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും പ്രിന്‍സിപ്പല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ഇതൊന്നും കൂസാക്കാതെ വിദ്യാർത്ഥികൾ കോളേജ് ഡേ ദിവസം കോളേജിലേക്കെത്തിയതോടെ പ്രിൻസിപ്പൽ ‘കലിപ്പിലായി.’ ഇത് ചോദ്യം ചെയ്ത പ്രിന്‍സിപ്പലും വിദ്യാര്‍ത്ഥികളും തമ്മില്‍ വാക്കേറ്റവും നടന്ന്. പ്രിൻസിപ്പലിന്റെ വാക്കിനെ മറികടന്ന് വിദ്യാര്‍ത്ഥികള്‍ ഡെയ്‌നെ വേദിയിലേക്ക് കൂട്ടിക്കൊണ്ടു പോകുകയും ചെയ്തു. ഇതോടെ പ്രിന്‍സിപ്പല്‍ ഡെയ്‌നിനോട് വേദിയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പറഞ്ഞു.

പ്രശ്‌നം രൂക്ഷമായതോടെ തുടര്‍ന്ന് ഡെയ്‌സിനെ കോളേജില്‍ നിന്ന് മടങ്ങി അയച്ചു. പ്രിന്‍സിപ്പലിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. ഇതോടെ സംഭവസ്ഥലത്ത് പൊലീസെത്തി.