Tuesday 31 March 2020 09:39 PM IST : By സ്വന്തം ലേഖകൻ

ലോക്ക് ഡൗണ്‍ കാലത്ത് ഒരു വെറൈറ്റി ബര്‍ത് ഡേ പാര്‍ട്ടി! ഹ്രെഹാന്റെ 14-ാം ജന്‍മദിനം ആഘോഷമാക്കി താരകുടുംബം

hrithwik

ലോക്ക് ഡൗണ്‍ കാലത്തും മകന്റെ പിറന്നാള്‍ ആഘോഷമാക്കി ഹൃത്വിക് റോഷനും സുസെന്‍ ഖാനും. മൂത്തമകന്‍ ഹ്രെഹാന്റെ 14-ാം ജന്‍മദിനമാണ് വീടിനുള്ളില്‍ താരകുടുംബം ആഘോഷമാക്കിയത്.
ലോക്ക് ഡൗണ്‍ കാലത്ത് മക്കളുടെ സുരക്ഷ കണക്കിലെടുത്ത് വിവാഹ മോചിതരെങ്കിലും ഹൃത്വിക്കും സുസാനും താല്‍ക്കാലികമായി ഒന്നിച്ച് താമസിക്കുകയാണ്.


ജന്‍മദിനാഘോഷത്തിന്റെ വിഡിയോ ഹൃത്വിക് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. വിഡിയോ കോള്‍ വഴി ബന്ധുക്കളും ഹ്രെഹാനെ ആശംസിക്കുന്നത് വിഡിയോയില്‍ കാണാം. ഹൃദാനാണ് ഹ്രെഹാന്റെ അനിയന്‍.


സുസാനും മകന് ജന്‍മദിനാശംസകള്‍ നേര്‍ന്ന് മകന്റെ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.