Wednesday 04 September 2019 11:32 AM IST : By സ്വന്തം ലേഖകൻ

‘രാഖി 2 മാസം ഗർഭിണി, ഗർഭം ധരിച്ചിരിക്കുന്നത് എന്റെ കുഞ്ഞിനെ’! ഗുരുതര ആരോപണങ്ങളുമായി ദീപക് കലാൽ

rakhi-new

വീണ്ടും വിവാദത്തിൽ പെട്ട് ബോളിവുഡ് ഗ്ലാമർതാരം രാഖി സാവന്ത്. രാഖി ഗർഭിണിയാണെന്നും തന്റെ കുഞ്ഞിനെയാണ് താരം ഗർഭം ധരിച്ചിരിക്കുന്നതെന്നും ടെലിവിഷൻ താരമായ ദീപക് കലാൽ ആരോപിച്ചതാണ് പുതിയ വാർത്ത. രാഖി രണ്ടു മാസം ഗർഭിണിയെന്നാണ് ദീപക്കിന്റെ ആരോപണം. അതേ സമയം ഒരു മാസം മുമ്പായിരുന്നു ബിസിനസുകാരനായ റിതേഷുമായുള്ള രാഖിയുടെ വിവാഹം.

മുൻപ് ദീപക്കുമായി രാഖിയുടെ വിവാഹം നിശ്ചയിക്കുകയും പിന്നീട് ഇരുവരും പിണങ്ങിപ്പിരിയുകയുമായിരുന്നു. അതിനു കാരണമായി ഗുരുതരമായ ആരോപണങ്ങളാണ് രാഖി ദീപക്കിനെതിരെ ഉന്നയിച്ചിരുന്നത്.

2018 അവസാനത്തോടെ ദീപക്കുമായുള്ള വിവാഹം ഉണ്ടാകും എന്നായിരുന്നു രാഖിയും ദീപകും ഇൻസ്റ്റാഗ്രാമിൽ വിവാഹ ക്ഷണക്കത്തുൾപ്പെടെ പോസ്റ്റ് ചെയ്ത് ആരാധകരെ അറിയിച്ചിരുന്നത്. ഇപ്പോൾ ഒരു ഇൻസ്റ്റാഗ്രാം വിഡിയോ വഴിയാണ് ദീപക് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.