Friday 13 December 2019 05:51 PM IST : By സ്വന്തം ലേഖകൻ

ഏഷ്യയുടെ സൗന്ദര്യ റാണിമാരായി ദീപികയും ആലിയയും! പുരുഷൻമാരിൽ ഹൃത്വിക്കും

deepika-new

ഏഷ്യയിലെ സൗന്ദര്യ റാണിമാരായി ബോളിവുഡ് താരങ്ങളായ ദീപികാ പദുക്കോണും ആലിയാ ഭട്ടും. ലണ്ടനിലെ ഒരു സ്ഥാപനം നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍, ഒരു ദശകത്തിനിടെ, ഏഷ്യയിലെ ഏറ്റവും ലൈംഗികാര്‍ഷണമുള്ള സുന്ദരിയായി ദീപികാ പദുക്കോണ്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആലിയാ ഭട്ട് ഈ വര്‍ഷത്തെ ഏറ്റവും സെക്സിയെസ്റ്റ് വനിതയായി.

മാധ്യമശ്രദ്ധയും വിവിധ സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണങ്ങളും ആയിരുന്നു ഓണ്‍ലൈന്‍ വോട്ടിങ്ങിനായി പരിഗണിച്ചത്. പട്ടികയില്‍ ബോളിവുഡ് നായിക പ്രിയങ്കാ ചോപ്രയും ഉള്‍പ്പെട്ടിട്ടുണ്ട്. കത്രീന കൈഫ് ഈ വര്‍ഷത്തെ ഏഷ്യന്‍ സെക്സിയെസ്റ്റ് ഗേള്‍ പട്ടികയില്‍ നാലാമതും സോനം കപൂര്‍ പത്താമതും ഉണ്ട്. 2019 ലെ ഏഷ്യയിലെ ഏറ്റവും സെക്സിയെസ്റ്റ് പുരുഷനായി ഹൃത്വിക് റോഷനെ തിരഞ്ഞെടുത്തു.