Thursday 14 November 2019 03:48 PM IST : By സ്വന്തം ലേഖകൻ

വിവാഹ വാർഷികത്തിൽ തിരുപ്പതി വെങ്കിടേശ്വരന്റെ അനുഗ്രഹം തേടി രൺവീറും ദീപികയും: ചിത്രം വൈറൽ

deepika

ബോളിവുഡിന്റെ പ്രിയ താരദമ്പതികളാണ് രൺവീർ സിങ്ങും ദീപിക പദുക്കോണും. ഇരുവരും ഒന്നാം വിവാഹവാർഷികം ആഘോഷിക്കുകയാണ്. ഇരുവരും വിവാഹ വാർഷിക ദിനത്തിൽ ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി. ഇതിന്റെ ചിത്രം ദീപിക സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. താരദമ്പതികളുടെ ക്ഷേത്രദർശനത്തിന്റെ മറ്റു ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ‘ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുന്ന ഞങ്ങൾ വെങ്കിടേശ്വരന്റെ അനുഗ്രഹം തേടിയെത്തി. നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും ആശംസകൾക്കും എല്ലാവർക്കും നന്ദി”.– ചിത്രം പങ്കുവച്ച് ദീപിക കുറിച്ചു.

കാഞ്ചീവരം സാരിയുടുത്താണ് ദീപിക ക്ഷേത്രദർശനത്തിനെത്തിയത്. ഐവറി കുർത്ത പൈജാമയ്ക്കൊപ്പം ബ്രൊക്കേഡ് ജാക്കറ്റായിരുന്നു രൺവീറിന്റെ വേഷം.