Wednesday 18 September 2019 05:17 PM IST : By സ്വന്തം ലേഖകൻ

ഭാര്യയാണെന്ന കാര്യം മറന്നു പോയി, ദീപികയുടെ അമളി ആഘോഷമാക്കി സോഷ്യൽ മീഡിയ: വിഡിയോ വൈറൽ

deeoika-new

പുത്തൻ തലമുറയിലെ ബോളിവുഡ് താരദമ്പതികളിൽ ആരാധകർക്ക് ഏറെ പ്രിയങ്കരരാണ് ദീപിക പദുകോണും രൺവീര്‍ സിങ്ങും. കഴിഞ്ഞ വര്‍ഷം നവംബറില്‍ ആണ് നീണ്ട കാലത്തെ പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹിതരായത്. വിവാഹ ശേഷം ആദ്യമായി രണ്‍വീറിന്റെ നായികയായി 83 എന്ന ചിത്രത്തിലും ദീപിക ഇപ്പോൾ അഭിനയിക്കുന്നുണ്ട്.

എന്നാൽ അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി പറഞ്ഞ ചില കാര്യങ്ങള്‍ ആണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

യഥാര്‍ത്ഥ ജീവിതത്തിലെ തന്റെ റോളുകളെപറ്റി പറയവേ ഞാനൊരു മകളാണ്, സഹോദരിയാണ്, നടിയാണ് എന്നൊക്കെ പറഞ്ഞ ശേഷം അടുത്ത റോള്‍ ഓര്‍ത്തെടുക്കാനുളള ഒരു ഇടവേള വന്നു. തുടര്‍ന്ന് അവതാരക തന്നെ ദീപികയുടെ ലേറ്റസ്റ്റ് റോളിനെക്കുറിച്ച് ഓര്‍മ്മിപ്പിക്കുകയായിരുന്നു.

അപ്പോൾ ‘ഞാനൊരു ഭാര്യയാണ്, ഓഹ് ഗോഡ് ഞാന്‍ മറന്നു’ എന്നായിരുന്നു ദീപികയുടെ പ്രതികരണം. ഇതിനോടകം ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയിൽ വൈറലാണ്.

ഭാര്യയായത് ഇത്ര പെട്ടെന്ന് മറന്നുപോയോ എന്നാണ് ആരാധകർ ചോദിക്കുന്നത്.