ദീപ്–വീർ വിവാഹത്തിന്റെ ഹാങ് ഓവറിൽ നിന്ന് ബോളിവുഡ് ഇനിയും പുറത്തു വന്നിട്ടില്ല. ഇറ്റിലിയിലെ രാജകീയ കല്യാണത്തിനു ശേഷം നാട്ടിലേക്കെത്തിയ ദീപികയും രൺവീറും നാൾക്കുനാൾ കല്യാണ വിശേഷങ്ങൾ പങ്കുവച്ച് ആരാധക ഹൃദയങ്ങളിൽ ഇടം ഊട്ടിയുറപ്പിക്കുകയാണ്.
ഇപ്പോഴിതാ ദീപികയുടെ ജന്മനാടായ ബെംഗളുരുവില്‍ നടത്തിയ വിവാഹസല്‍ക്കാരത്തിന്റെ ഫോട്ടോകളാണ് ഏറ്റവുമൊടുവില്‍ ചര്‍ച്ചയാകുന്നത്. അമ്മ ഉജാല പദുക്കോണ്‍ സമ്മാനിച്ച ഗോൾഡൻ നിറത്തിലുളള കാഞ്ചിവരം സാരിയിൽ അതീവ സുന്ദരിയായാണ് ദീപിക ബെംഗളൂരുവിലെ റിസപ്ഷനിൽ എത്തിയത്. പവിഴം കൊണ്ടുളള അലുക്കുകൾ കോർത്ത് മരതകം പതിപ്പിച്ച വലിയ ചോക്കറും സെന്റര്‍ പാര്‍ട്ട് ബണ്‍ സ്റ്റൈലും ദീപികയുടെ സൗന്ദര്യത്തിന് മാറ്റേകി. രണ്‍വീറാകട്ടെ കറുപ്പില്‍ സ്വര്‍ണ്ണനിറത്തിലുള്ള പട്ടുനൂല്‍ കൊണ്ട് തുന്നിയ സ്യൂട്ടും ധരിച്ചു.
പാര്‍ട്ടിക്കിടെ എടുത്ത ക്ലാസിക് ഫൊട്ടോയാണ് ആരാധകരുടെ ഹൃദയം കവർന്ന മറ്റൊരു സംഗതി. 'റോയല്‍' ലുക്കില്‍ ഇരുവരും ഒന്നിച്ച് പോസ് ചെയ്ത ഫോട്ടോ ദീപിക തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ക്ലാസിക് കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന ഫോട്ടോ ഒരു ഛായാചിത്രം പോലെ തോന്നിക്കുന്നുവെന്നാണ് പലരും അഭിപ്രായപ്പെട്ടത്.
കഴിഞ്ഞ 14ന് ഇറ്റലിയില്‍ വച്ചായിരുന്നു ദീപിക–രൺവീർ രാജകീയ വിവാഹം. ഇറ്റലിയില്‍ വച്ചുനടന്ന ചടങ്ങില്‍ ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. അതിനാലാണ് മുംബൈയിലും ബെംഗലൂരുവിലും വീണ്ടും വിവാഹ പാര്‍ട്ടികള്‍ നടത്താന്‍ ദീപിക-രണ്‍വീര്‍ ദമ്പതികള്‍ തീരുമാനിച്ചത്.